പ്രവാസി ലീഗല്‍ സെല്‍ ബെഹ്‌റിന്‍ ചാപ്റ്റര്‍ രണ്ടാം  വാര്‍ഷികാഘോഷം സംഘടിപ്പിക്കും

രണ്ടാം വാര്‍ഷികം 22ന്  ശനിയാഴ്ച വൈകിട്ട് ഏഴരയ്ക്ക്ക്ക് കിംസ് ഹെല്‍ത്ത് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കും. 

New Update
35353

പ്രവാസികളുടെ ഉന്നമനത്തിനും നിയമപരിരക്ഷയ്ക്കും വേണ്ടി പ്രവര്‍ത്തിച്ചെന്ന പ്രവാസി ലീഗല്‍ സെല്ലിന്റെ ബെഹ്‌റിന്‍ ചാപ്റ്റര്‍ തങ്ങളുടെ ബെഹ്‌റിന്‍ പ്രവര്‍ത്തനത്തിന്റെ രണ്ടാം വാര്‍ഷികം 22ന്  ശനിയാഴ്ച വൈകിട്ട് ഏഴരയ്ക്ക്ക്ക് കിംസ് ഹെല്‍ത്ത് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കും. 

Advertisment

ബെഹ്‌റിനിലെ ഇന്ത്യന്‍ അംബാസിഡര്‍ വിനോദ് ജേക്കബ് മുഖ്യാതിഥിയാകുന്ന ചടങ്ങില്‍ ബെഹ്‌റിന്‍ എം.പി. ഹസന്‍ ബുഖാമാസ്, ലേബര്‍ മിനിസ്റ്ററി അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി അഹമ്മദ് ജാഫര്‍ അല്‍ ഹൈക്കി, എല്‍.എം.ആര്‍.എ.  ഔട്ട് റീച്ച് ആന്‍ഡ് പാര്‍ട്ണര്‍ഷിപ്പ് വിഭാഗം ഡയറക്ടര്‍ ഫഹദ് അല്‍ ബിനാലി, പ്രവാസി ലീഗല്‍ സെല്ലിന്റെ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വക്കേറ്റ് ജോസ് ഏബ്രഹാം തുടങ്ങിയവര്‍ പങ്കെടുക്കും.  

രണ്ടു വര്‍ഷം പ്രവാസി ലീഗല്‍ സെല്ലിന്റെ ബെഹ്‌റിന്‍ ചാപ്റ്റര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ സഹകരണങ്ങളും നല്‍കിയ സാമൂഹിക പ്രവര്‍ത്തകര്‍ക്കും ബെഹ്‌റിനിലെ ഗവണ്‍മെന്റ് വിഭാഗങ്ങള്‍ക്കും    പ്രവാസി ലീഗല്‍ സെല്‍ ബഹറിന്‍ ചാപ്റ്റര്‍ പ്രസിഡന്റ് സുധീര്‍ തിരുനിലത്ത് നന്ദി അറിയിക്കുകയും ഏവരെയും വാര്‍ഷികാഘോഷങ്ങളിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു.

Advertisment