Advertisment

കെയര്‍ ചിറ്റാര്‍ പ്രവാസി അസോസിയേഷന്‍  ഒന്നാം വാര്‍ഷികം ആഘോഷിച്ചു

അജ്മാന്‍ മൈത്രി ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷികാഘോഷം റാന്നി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എച്ച്. ഹസന്‍ ബാവ ഉദ്ഘാടനം ചെയ്തു

New Update
6536363

ഷാര്‍ജ: കെയര്‍ ചിറ്റാര്‍ പ്രവാസി അസോസിയേഷന്റെ ഒന്നാം വാര്‍ഷികവും ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു. അജ്മാന്‍ മൈത്രി ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷികാഘോഷം റാന്നി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എച്ച്. ഹസന്‍ ബാവ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നോബിള്‍ കരോട്ടുപാറ അധ്യക്ഷത വഹിച്ചു.

Advertisment

ജനറല്‍ സെക്രട്ടറി ഡോ. മനു കുളത്തങ്കല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  ട്രഷറര്‍ രതീഷ് കൊച്ചുവീട്ടില്‍ വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു. ഷാജി കൂത്താടിപറമ്പില്‍ ഡേവിഡ് സി.  ജോര്‍ജ്, അനു സോജു, ഷിജു പി.പി, നൗഷാദ് ഹനീഫ, അനീഷ് ഇടയിലവീട്ടില്‍, സാ ഷാദില്‍ ഷാജഹാന്‍, സിമി ലിജു,  ഡിലു വിന്‍സന്റ്,  ജോജി തോമസ്, മാത്യു നെടുവേലില്‍ എന്നിവര്‍ പ്രസംഗിച്ചു. 

കുട്ടികളുടെ വിവിധ കലാപരിപാടികള്‍ ആഘോഷ പരിപാടികള്‍ക്ക് നിറപ്പകിട്ടേകി. വിവിധ എമിറേറ്റുകളില്‍ നിന്ന് ഇരുനൂറിലധികം പേര്‍ വാര്‍ഷികാഘോഷ പരിപാടികളില്‍ പങ്കാളികളായി. പ്ലസ് ടു, പത്താം ക്ലാസ് പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ അഭിനന്ദിച്ചു.

ചിറ്റാര്‍ പ്രവാസി അസോസിയേഷന്റെ പുതിയ ഭാരവാഹികളായി നോബിള്‍ കരോട്ടുപാറ (പ്രസിഡന്റ്), ഡോ. മനു കുളത്തുങ്കല്‍ (ജനറല്‍ സെക്രട്ടറി), രതീഷ് കൊച്ചുവീട്ടില്‍ (ട്രഷറര്‍),  നൗഷാദ് ഹനീഫ, അനു സോജു (വൈസ് പ്രസിഡന്റുമാര്‍),  ഷാജഹാന്‍ കൂത്താടി പറമ്പില്‍, ഡേവിഡ് ജോര്‍ജ് (അഡൈ്വസറി ചെയര്‍മാന്‍), ഷിജു പി.പി(ജോയിന്റ് സെക്രട്ടറി), നിഷാദ് തമ്പി (ജോ. ട്രഷറര്‍), ജോജി തോമസ് (മീഡിയാ കണ്‍വീനര്‍), അനീഷ് ഹസന്‍ ബാവ(ഇവന്റ് കണ്‍വീനര്‍), ഷിബു താളിക്കല്ലുകള്‍, ജൂബി പ്രവീണ്‍ (മെമ്പര്‍ഷിപ്പ് കണ്‍വീനര്‍), ജോണ്‍ലി  പി. രാജന്‍ (ഓഡിറ്റര്‍), എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍: മാത്യു നടുവേലില്‍, പ്രവീണ്‍ തെക്കേക്കര, സന്തോഷ് ഡാനിയേല്‍, ഡിലൂ വിന്‍സന്റ്, സിമി ലിജു, മനു മോഹന്‍, ജൂബി പടനിലത്ത്, ബിജു ശാമുവേല്‍.

Advertisment