Advertisment

ബഷീര്‍ ഓര്‍മദിനം അടയാളപ്പെടുത്തി  കലാലയം സാംസ്‌കാരിക വേദി ജിദ്ദ

ബഷീര്‍ സാഹിത്യം മലയാളവായന ശ്രേണിയില്‍ നിന്ന് ലോകോത്തേര നിലവാരത്തിലാണെന്നു ചര്‍ച്ചയില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. 

New Update
555

ജിദ്ദ: 'വിശ്വവിഖ്യാതമായ' ബഷീര്‍ ഓര്‍മദിനം ജിദ്ദയിലും ഉചിതമായി അരങ്ങേറി. ബഷീര്‍ ഓര്‍മ്മദിനമായ ജൂലൈ അഞ്ചിനോടനുബന്ധിച്ച്    'മാങ്കോസ്റ്റീന്‍' ബഷീര്‍ സാഹിത്യ തീരങ്ങള്‍ എന്ന ശീര്‍ഷകത്തില്‍ കലാലയം സാംസ്‌കാരിക വേദി ജിദ്ദ സിറ്റി  സാംസ്‌കാരിക സദസ്  സംഘടിപ്പിച്ചു.

Advertisment

ഒരാളുടെ സാഹിത്യ സൃഷ്ടി ഒരു തവണ വായിച്ചു. പിന്നീട് പലതവണ വായിക്കുമ്പോഴും വ്യത്യസ്തമായരീതില്‍ പുതിയ മാനത്തിലും തലത്തിലും അനുഭവപ്പെടുകയും നിരീക്ഷിക്കുകയും ചെയ്യുന്നുവെങ്കില്‍ അതിനെയാണ് ക്ലാസിക് രചനകളെന്ന് പറയുക. ഈ ഗണത്തില്‍ പൊളിറ്റിക്കല്‍ കറക്ടനെസ്, രാഷ്ട്രീയ, മത, സാമൂഹികമയത്തും മറ്റു പൊതുവായി പരിഗണിക്കപ്പെടേണ്ട ജൈവികമായ ഏതു അളവുകോല്‍ വച്ച് നിജപ്പെടുത്തിയാലും ബഷീര്‍ സാഹിത്യം മലയാളവായന ശ്രേണിയില്‍ നിന്ന് ലോകോത്തേര നിലവാരത്തിലാണെന്നു ചര്‍ച്ചയില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. 

രിസാല സ്റ്റഡി സര്‍ക്കിള്‍ ജിദ്ദ സിറ്റി ചെയര്‍മാന്‍ ജാബിര്‍ നഈമിയുടെ അധ്യക്ഷതയില്‍ റഷീദ് പന്തല്ലൂര്‍ (ഐസിഎഫ് ജിദ്ദ) പരിപാടി ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകളിലായി 'ബഷീറിന്റെ സാഹിത്യലോകം' ഷാജു അത്താണിക്കല്‍ (ഗ്രന്ഥാപുര ജിദ്ദ), 'ബഷീറിന്റെ യാത്ര ലോകം' ഷക്കീര്‍ സുലൈമാനിയ (സംസ്‌കാരിക വേദി അംഗം), 'ബഷീറിന്റെ നോവലുകള്‍' സിദ്ദീഖ് മുസ്ലിയാര്‍ (രിസാല സ്റ്റഡി സര്‍ക്കിള്‍) എന്നിവര്‍ സംസാരിച്ചു. 

നാഷണല്‍ കലാശാല അംഗം ഖലീല്‍ റഹ്മാന്‍ കൊളപ്പുറം മോഡറേറ്റര്‍ ആയിരുന്നു. കലാലയം പ്രൈം സെക്രട്ടറി സകരിയ അഹ്സനി സ്വാഗതവും കലാലയം ഫസ്റ്റ് സെക്രട്ടറി കാജാ സഖാഫി നന്ദിയും പറഞ്ഞു.

Advertisment