സൗദിയിൽ ഹൃദയാഘാതം മൂലം നൂറനാട് സ്വദേശിയായ വീട്ടമ്മ മരണപ്പെട്ടു

New Update
dcdcf088-b893-4fa0-a9ac-651f264405f6

ജുബൈൽ (സൗദി അറേബ്യ):   കിഴക്കൻ സൗദിയിലെ ജുബൈൽ നഗരത്തിൽ മലയാളി വീട്ടമ്മ മരണപ്പെട്ടു.  ആലപ്പുഴ, നൂറനാട്, കല്ലിക്കോട്ട് സ്വദേശിനിയും  ചെല്ലപ്പൻ നാരായണൻ - പുഷ്പവല്ലി ജാനകി ദമ്പതികളുടെ മകളുമായ  പുത്തൻവീട്ടിൽ മഞ്ജു പുഷ്പവല്ലി (48) ആണ് മരിച്ചത്.    

Advertisment

ഭർത്താവ്:   പ്രസാദ് ജനാർദ്ദനൻ (ജുബൈൽ).  മകൾ: അഞ്ജലി.  സഹോദരൻ: മനോജ് കുമാർ.


പതിനൊന്ന് മാസം മുമ്പ്  ഭർത്താവിന്റെ അടുത്തേക്ക്  സന്ദർശക വിസയിലെത്തിയ മഞ്ജു  അടുത്ത മാസം നാട്ടിലേക്ക് മടങ്ങാൻ തയാറെടുക്കുന്നതിനിടെയാണ് അപ്രതീക്ഷിത മരണം സംഭവിച്ചത്.   ഹൃദയാഘാതമാണെന്ന്  മരണ കാരണമെന്ന്  ആശുപത്രി വൃത്തങ്ങൾ സ്ഥിരീകരിച്ചു.

ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് ഇവർ നേരത്തെ ചികിത്സ തേടിയിരുന്നു. താമസസ്ഥലത്ത് വെച്ച്  അബോധാവസ്ഥയിലായ മഞ്ജുവിനെ  റെഡ് ക്രസൻറ്  അധികൃതർ  ജുബൈൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും  മരണപ്പെടുകയായിരുന്നു. 


മരണാനന്തര നടപടികൾ പൂർത്തിയാക്കിയ ശേഷം  മൃതദേഹം  നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഇതിനായി രംഗത്തുള്ള പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.

Advertisment