New Update
/sathyam/media/media_files/3za9pyQuYvn6I59K9g9v.jpg)
റിയാദ് : തൃശ്ശൂർ താഴേക്കാട് പുല്ലൂർ സ്വദേശി സർജിൽ കൃഷ്ണ (30) ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരണമടഞ്ഞു. വെള്ളിയാഴ്ച രാത്രി പതിനൊന്ന് മണിയോടെ കുളിക്കാനായി കയറിയ സർജിൽ കൃഷ്ണ കുളിമുറിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ സുഹൃത്തുക്കൾ ആംബുലസ് വിളിച്ചു വരുത്തി അടുത്തുള്ള അൽ റാബിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മട്ടപറമ്പിൽ ഉണ്ണികൃഷ്ണൻ, വത്സല ദമ്പതികളുടെ രണ്ടുമക്കളിൽ മൂത്തമകനാണ് മരണപ്പെട്ട സർജിൽ കൃഷ്ണ.
Advertisment
റിയാദ് ന്യൂ സനയ്യയിലെ അൽ ഫൊല്ലാ മീറ്റ് ഫാക്ടറിയിൽ ഇലട്രിക്കൽ എക്യുപ്മെന്റ്‌സ് ടെക്നീഷ്യനായി രണ്ടുമാസം മുമ്പാണ് ജോലിയിൽ പ്രവേശിച്ചത്. അവിവാഹിതനാണ്. അൽ റാബിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം രംഗത്തുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us