കെ എം ആർ എം അബ്ബാസിയ ഏരിയയുടെ ‘ചെപ്പ്’ കുടുംബ സംഗമം; സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഉത്സവം

ദൈവാനുഗ്രഹത്താൽ നിറഞ്ഞ ഈ ദിനം ഓർമ്മകളുടെയും സഹോദര്യത്തിന്റെയും സംഗീതമായി മാറി. കെ.എം.ആർ.എം. പ്രസിഡന്റ് ഷാജി വർഗീസ് ഉദ്ഘാടകൻ ആയ ചെപ്പ് പരിപാടിയുടെ ആത്മീയാശിർവാദം പകർന്നത് ആത്മീയ ഉപദേഷ്ടാവ് ബഹു. ഡോ. തോമസ് കാഞ്ഞിരമുകളിലച്ചൻ ആയിരുന്നു. 

New Update
ABBASIYA

അബ്ബാസിയ: സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ആത്മീയോദയമായ ‘ചെപ്പ്’ എന്ന പേരിൽ കെ എം ആർ എം അബ്ബാസിയ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സംഗമം ഏറെ ഉജ്വലമായി നടന്നു. 

Advertisment

ദൈവാനുഗ്രഹത്താൽ നിറഞ്ഞ ഈ ദിനം ഓർമ്മകളുടെയും സഹോദര്യത്തിന്റെയും സംഗീതമായി മാറി. കെ.എം.ആർ.എം. പ്രസിഡന്റ് ഷാജി വർഗീസ് ഉദ്ഘാടകൻ ആയ ചെപ്പ് പരിപാടിയുടെ ആത്മീയാശിർവാദം പകർന്നത് ആത്മീയ ഉപദേഷ്ടാവ് ബഹു. ഡോ. തോമസ് കാഞ്ഞിരമുകളിലച്ചൻ ആയിരുന്നു. 


അബ്ബാസിയ ഏരിയാ പ്രസിഡന്റ് മാത്യു കോശി അധ്യക്ഷത വഹിച്ചു, സെക്രട്ടറി സിൽവി തോമസ് സ്വാഗതവും, ട്രഷറർ ബിനു എബ്രഹാം നന്ദിയും രേഖപ്പെടുത്തി. 


വൈസ് പ്രസിഡന്റ് ബിജു എ ഓ, എക്സ് ഒഫീഷ്യോ ജോജി വെള്ളാപ്പള്ളി, ചെപ്പ് ജനറൽ കൺവീനർ എബി പാലമൂട്ടിൽ, പ്രോഗ്രാം നിയന്ത്രിച്ച ബിനോയ് ഏബ്രഹാം, കലാപരിപാടികൾ ഏകോപിപ്പിച്ച ജോയ്‌സ് ജിമ്മി എന്നിവർ ചേർന്നാണ് മുഴുവൻ പരിപാടിയും വിജയകരമായി മുന്നോട്ട് കൊണ്ടുപോയത്.

എസ്എംസിഎഫ്എഫ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി. 


എസ്എംസിഎഫ്എഫ് അബ്ബാസിയ കോർഡിനേറ്റർ സന്തോഷ് ജോർജ്, സാങ്കേതിക സഹായം നൽകിയ അനീഷ് കെ. സൈമൺ, സെക്ടർ കോർഡിനേറ്റർസ്, വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവരുടെ സേവനം ശ്രദ്ധേയമായി.


എക്സ് ഒഫീഷ്യോ ബാബുജി ബത്തേരി നയിച്ച വിജ്ഞാനപ്രദമായ ടോക്ക് ഷോയും, മലങ്കര തീയേറ്റേഴ്സിന്റെ ആകർഷകമായ സ്കിറ്റും, മലങ്കര വോയിസ് ടീമിന്റെ ഗാനാലാപനവും പരിപാടിയെ ദൃശ്യ-ശ്രവണ വിരുന്നാക്കി മാറ്റി.

കെ എം ആർ എം ജനറൽ സെക്രട്ടറി ജോമോൻ ചെറിയാൻ, വൈസ് പ്രസിഡന്റുമാരായ ജുബിൻ പി. മാത്യു, ഷാരോൺ തരകൻ, അഡ്വൈസറി ബോർഡ് ചെയർമാൻ തോമസ് മാമ്മൂട്ടിൽ, സാൽമിയ ഏരിയാ പ്രസിഡന്റ് സന്തോഷ് പി ആന്റണി, എഫ് ഒ എം പ്രസിഡന്റ് ആനീ കോശി, എസ് എം ഫ് ഫ് ഹെഡ്മാസ്റ്റർ ലിജു പാറക്കൽ എന്നിവർ ആശംസകളറിയിച്ചു.


സമർപ്പണത്തോടെ പ്രവർത്തിച്ച ഏരിയാ വർക്കിംഗ് കമ്മിറ്റിക്കും, കെ കെ ലീഡേഴ്‌സിനും, മുൻ ഭാരവാഹികൾക്കും, മുഴുവൻ കുടുംബാംഗങ്ങൾക്കും സംഘാടകർ നന്ദി അറിയിച്ചു. 


രുചികരമായ ഭക്ഷണ വിരുന്ന് ഒരുക്കിയത് റിഗ്ഗ ഫുഡ് സിറ്റി റെസ്റ്റോറന്റ് ടീമായിരുന്നു. “ഈ സംഗമം സ്നേഹത്തിന്റെ വെളിച്ചത്തിൽ മിനുങ്ങിയ ഒരുദിനമായി,” എന്നു പറഞ്ഞുകൊണ്ട് വരും വർഷങ്ങളിലും ഇങ്ങനെയുള്ള പ്രോഗ്രാമുകൾ തുടരണം എന്ന് ഓർമ്മിപ്പിച്ചുകൊണ്ട് കെ എം ആർ എം ആത്മീയ ഉപദേഷ്ടാവ് എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദിയും, അഭിനന്ദനവും,  ദൈവത്തിനോടുള്ള കൃതജ്ഞതയും രേഖപ്പെടുത്തി.

Advertisment