തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് സിറ്റി ഏരിയ വാർഷിക പൊതുയോഗം ചേർന്നു ; പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

വനിതാവേദി കോർഡിനേറ്റർ നസീറ ഷാനവാസ് വനിതാവേദിയുടെ പ്രവർത്തന റിപ്പോർട്ട് യോഗത്തിന് മുന്നിൽ സമർപ്പിച്ചു.

New Update
ABBASIYA

അബാസിയ: തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാസ്ക്) സിറ്റി ഏരിയയുടെ 2025 വർഷത്തെ വാർഷിക പൊതുയോഗം ജനുവരി 2-ന് ഉച്ചയ്ക്ക് 1 മണിക്ക് അബാസിയ ഹെവൻസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ഏരിയ കൺവീനർ ജിതേഷിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.

Advertisment

യോഗത്തിൽ ഏരിയ സെക്രട്ടറി മുഹമ്മദ് ഹാഷിഖ് പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ഷാനവാസ് പി.എച്ച് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. വനിതാവേദി കോർഡിനേറ്റർ നസീറ ഷാനവാസ് വനിതാവേദിയുടെ പ്രവർത്തന റിപ്പോർട്ട് യോഗത്തിന് മുന്നിൽ സമർപ്പിച്ചു.


അസോസിയേഷൻ ഭാരവാഹികളായ പ്രസിഡന്റ് സ്റ്റീഫൻ ദേവസ്സി, ജനറൽ സെക്രട്ടറി ഷൈനി ഫ്രാങ്ക്  ജോയിന്റ് സെക്രട്ടറിമാരായ രാജൻ ചാക്കോ, സാബു കൊമ്പൻ, വനിതാ വേദി സെക്രട്ടറി നിഖില, ജോയിന്റ് സെക്രട്ടറി സജിനി വിനോദ്, കളിക്കളം ജോയിന്റ് സെക്രട്ടറി അർജുൻ മുകേഷ് എന്നിവർ ആശംസകൾ നേർന്നു. ഷാനവാസ് പി. എച്ച് നന്ദിയും രേഖപ്പെടുത്തി.


ABBASIYA 1

ഇലക്ഷൻ കമ്മിഷണർമാരായ മണിക്കുട്ടൻ, രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ 2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ  തെരഞ്ഞെടുത്തു.

ഷഫീക്ക്(ഏരിയ കൺവീനർ), ജിത്തു രവി (ഏരിയ സെക്രട്ടറി), ഷാനവാസ് പി.എച്ച് (ഏരിയ ട്രഷറർ), ഷബാന ഷാനവാസ് (വനിതാ വേദി കൺവീനർ), 
ആര്യ രാഹുൽ (വനിതാ വേദി സെക്രട്ടറി).

Advertisment