അബ്ദുൽ വഹാബ് എം പിയുമായി കൂടിക്കാഴ്ച നിയോ ഭാരവാഹികൾ

ജിദ്ദയിലെ സീസൺ ഹോട്ടലിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. അദ്ദേഹത്തിന് സ്നേഹാദര സൂചകമായി സോവനീർ സമ്മാനിക്കുകയും ചെയ്തു.

New Update
ji

 അബ്ദുൽ വഹാബ് എം പിയുമായി കൂടിക്കാഴ്ച നിയോ ഭാരവാഹികൾ


ജിദ്ദ:  ഹൃസ്വ സന്ദർശനാർത്ഥം ജിദ്ദയിലെത്തിയ  രാജ്യസംഭാംഗം  പി വി അബ്ദുൽ വഹാബുമായി  നിയോ (NEO) ഭാരവാഹികൾ സൗഹൃദ കൂടിക്കാഴ്ച നടത്തി.    ജിദ്ദയിലെ സീസൺ ഹോട്ടലിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.   അദ്ദേഹത്തിന്  സ്നേഹാദര സൂചകമായി  സോവനീർ സമ്മാനിക്കുകയും ചെയ്തു.

Advertisment

ഈ കൂടിക്കാഴ്ചയിൽ പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ പ്രാധാന്യപ്രദമായ വിഷയങ്ങൾ ചർച്ചയായി.  ഏറ്റവും കാലിക പ്രാധാന്യമുള്ള  എസ്‌ ഐ ആർ (Special Identity Registration) സംബന്ധിച്ച വെല്ലുവിളികൾ, പ്രവാസികൾക്ക് വോട്ടവകാശം ഉറപ്പാക്കാൻ  കൈക്കൊള്ളേണ്ട നീക്കങ്ങൾ,  സീസൺ കാലത്ത് വിമാന ടിക്കറ്റ് നിരക്കുകളുടെ അമിത വർധന തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ വിശദമായ ചർച്ചകൾ  കൂടിക്കാഴ്ച വേളയിൽ ഉണ്ടായെന്ന്  നിയോ പ്രസിഡൻറ് സുബൈർ വട്ടോളി  വിവരിച്ചു.

പ്രവാസികളുടെ പ്രശ്നങ്ങൾ അടിസ്ഥാനമാക്കി കേന്ദ്രത്തിലേയും സംസ്ഥാനത്തെയും സർക്കാരുകളുമായി നിരന്തരമായി  ഇടപെടൽ  നടത്തണമെന്ന്  നിയോം ഭാരവാഹികൾ  എം പിയോട് അഭ്യർത്ഥിച്ചു. 

 പ്രവാസി സമൂഹത്തിന്റെ നന്മക്കായി തനിക്ക് കഴിയുന്ന എല്ലാ പിന്തുണയും ഉറപ്പുനൽകുന്നതായി  പി വി അബ്ദുൽ വഹാബ് എം പി  കൂടിക്കാഴ്ചയിൽ വ്യക്തമാക്കിയെന്നും നിയോം ഭാരവാഹികൾ അറിയിച്ചു.

പ്രവാസികളുടെ സമൂഹ്യ ഉയർച്ചക്കും , വിദ്യാഭ്യാസ-സാമൂഹിക പ്രവർത്തനങ്ങൾക്കും നിയോ നടത്തുന്ന പ്രവർത്തനങ്ങളെ എം പി അഭിനന്ദിച്ചു. 

സംഘടനയുടെ ഭാവി പദ്ധതികളും പ്രവാസി ക്ഷേമനടപടികളും സംബന്ധിച്ച് വിശദമായ അവതരണവും  കൂടിക്കാഴ്ചയിൽ  ഉണ്ടായി.  സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കാൻ ഒരുമിച്ച് പ്രവർത്തിക്കുമെന്ന പ്രതിജ്ഞ തദവസരത്തിൽ ഭാരവാഹികൾ  പുതുക്കി.

ഭാരവാഹികളായ അനസ് നിലമ്പൂർ, ജലീൽ മൂത്തേടം, മുഖ്യ രക്ഷാധികാരി ഇണ്ണി, മുൻ ട്രഷറർ സൈഫു വാഴയിൽ, നിസ്നു ഹുസ്സൈൻ ചുള്ളിയോട്, ഫസലു മുത്തേടം, സൽമാൻ വഴിക്കടവ്, റാഫി വഴിക്കടവ് , ജംഷി മുത്തേടം എന്നിവരും പങ്കെടുത്തു.

Advertisment