കൊലക്കുറ്റത്തിനു യു.എ.ഇ ജയിലില്‍ കഴിയുകയായിരുന്ന രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പിലാക്കി

എമിറാത്തി പൗരനെ കൊലപ്പെടുത്തിയ കേസിലാണ് മുഹമ്മദ് റിനാഷിന്റെ വധശിക്ഷ നടപ്പാക്കിയത്.  ഇന്ത്യക്കാരനെ കൊലപ്പെടുത്തിയതിനാണ് മുരളീധരന് വധശിക്ഷ ലഭിച്ചത്.

author-image
സൌദി ഡെസ്ക്
Updated On
New Update
uae jail

അബുദാബി: യു.എ.ഇയില്‍ കൊലക്കുറ്റങ്ങള്‍ക്ക് ജയിലില്‍ കഴിയുകയായിരുന്ന രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പിലാക്കി. 

Advertisment

മുഹമ്മദ് റിനാഷ് അരങ്ങിലോട്ട്, പെരുംതട്ട വളപ്പില്‍ മുരളീധരന്‍ എന്നിവരുടെ വധശിക്ഷയാണ് നടപ്പിലാക്കിയതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 

എമിറാത്തി പൗരനെ കൊലപ്പെടുത്തിയ കേസിലാണ് മുഹമ്മദ് റിനാഷിന്റെ വധശിക്ഷ നടപ്പാക്കിയത്.  ഇന്ത്യക്കാരനെ കൊലപ്പെടുത്തിയതിനാണ് മുരളീധരന് വധശിക്ഷ ലഭിച്ചത്.

 ഇവരുടെ ദയാഹര്‍ജികള്‍ യു.എ.ഇയിലെ പരമോന്നത കോടതി തള്ളിയതിനു പിന്നാലെയാണ് വധശിക്ഷ നടപ്പിലാക്കിയത്. ഇരുവരുടെയും വധശിക്ഷ നടപ്പാക്കിയ വിവരം ഫെബ്രുവരി 28-ാം തീയതിയാണ് യു.എ.ഇ. അധികൃതര്‍ ഇന്ത്യന്‍ എംബസിയെ അറിയിച്ചത്.

Advertisment