അബുദാബി: യുഎഇയിൽ ഇടിമിന്നലോട് കൂടിയ മഴ. തീരപ്രദേശങ്ങളിലും പടിഞ്ഞാറൻ പ്രദേശങ്ങളിലും ദേശീയ കാലാവസ്ഥ കേന്ദ്രം ഇന്നും മഴയ്ക്ക് സാധ്യതയെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി പ്രവചിച്ചു.
ദുബായ്, ഷാർജ, ഉമ്മുൽ ഖുവൈൻ, അബുദാബി, റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഇന്ന് പുലർച്ചെ അൽ അവീർ, അൽ ഖൂസ്, പാം ജുമൈറ, ദൈറ എന്നിവിടങ്ങളിൽ നേരിയ മഴ പെയ്തിരുന്നു. ദുബൈയിലെ പല ഭാഗങ്ങളിലും ഇടിമിന്നലും ഉണ്ടായി. പ്രത്യേകിച്ച് തീരപ്രദേശങ്ങളിൽ.