/sathyam/media/media_files/2025/04/01/zUJGu7gIQwOaIp3WebeU.jpg)
അബുദാബി: കലാ കായിക സാംസ്‌കാരിക മേഖലയിൽ കഴിഞ്ഞ മൂന്ന് വർഷക്കാലമായി യുഎഇയുടെ പ്രവാസ ഭൂമികയിൽ തങ്ങളുടെ കയ്യൊപ്പ് ചാർത്തിയ നിരവധി പരിപാടികളോടെ പ്രശസ്തിയാർജ്ജിച്ചു മുന്നേറുന്ന ശ്രീരാഗ് ഫ്രെയിംസിന്റെ, 2025 - 2026 കാലഘട്ടത്തിലേക്കുള്ള സാരഥികളെ തിരഞ്ഞെടുത്തു.
പ്രസിഡന്റ് ശ്രീ റോഷൻ വെന്നിക്കൽ, ജനറൽ സെക്രട്ടറി ശ്രീ ഷനിൽ പള്ളിയിൽ, ട്രഷറർ ശ്രീ അക്ബർഷ തിരുവത്ര എന്നിവരെയാണ് കഴിഞ്ഞ ദിവസം ഷാർജ ബുക്ക് അതോറിട്ടിയിൽ നടന്ന ജനറൽ ബോഡിയിൽ വച്ച് തിരഞ്ഞെടുത്തത്.
വൈസ് പ്രസിഡന്റ്സ് ആയി ശ്രീ സൈഫുദ്ധീൻ, ശ്രീമതി റിനി രവീന്ദ്രൻ, ജോയിന്റ് സെക്രട്ടറിമാരായി ശ്രീ രാജേഷ് ഇളംതോളി, ശ്രീ രവി നായർ, ജോയിന്റ് ട്രഷറർ ശ്രീമതി അർച്ചന ബിനേഷ്, ആർട്സ് സെക്രട്ടറി ശ്രീ നിഷാദ് കെ എൻ, ജോയിന്റ് ആർട്സ് സെക്രട്ടറി ശ്രീമതി സൂര്യ മനോജ്, പി.ആർ.ഒ ശ്രീ സഗീർ മുഹമ്മദ് അലി, സ്‌പോർട്സ് കൺവീനർ ശ്രീ വരുൺ ദാസ്, മീഡിയ കോർഡിനേറ്റർ ശ്രീ സജിമോൻ (എസ് എം എസ് ), വനിതാ വിഭാഗം കോർഡിനേറ്റർ ശ്രീമതി മിനി ഇന്ദുകുമാർ എന്നിവരേയും തിരഞ്ഞെടുത്തു.