/sathyam/media/media_files/2025/09/30/abudabi-samajam-2025-09-30-22-09-28.jpg)
അബുദാബി : അബുദാബി മലയാളി സമാജത്തിൻ്റെ 2025-26 വർഷത്തെ ഭാരവാഹികളായി നിലവിലുള്ള കമ്മിറ്റിയെ വീണ്ടും തെരഞ്ഞെടുത്തു. ഇന്നലെ കമ്യൂണിറ്റി മന്ത്രാലയ പ്രതിനിധികളായ അബ്ദുള്ള അഹമ്മദ്, മുഹമ്മദ് അൽ ബലൂഷി, മിനിസ്ട്രി ഓഫ് എംപവർമെൻ്റ് പ്രതിനിധി മുഹമ്മദ് അൽ നയാമി എന്നിവരുടെ സാനിദ്ധ്യത്തിൽ നടന്ന ജനറൽ ബോഡിയിൽ വെച്ച് സലിം ചിറക്കലിനെ പ്രസിഡണ്ടായും ടി.വി.സുരേഷ്കുമാറിനെ ജനറൽ സെക്രട്ടറിയായും ടി.എം. നിസാറിനെ വൈസ് പ്രസിഡണ്ടായും യാസിർ അറഫാത്തിനെ ട്രഷറർ ആയും തെരഞ്ഞെടുത്തു.
ഷാജഹാൻ ഹൈദരലി (ജോ. സെക്രട്ടറി), സൈജു പിള്ള (ട്രഷറർ), ഗോപകുമാർ ച്രീഫ് കോർഡിനേറ്റർ), ഗഫൂർ എടപ്പാൽ ( ഫിനാൻസ് കൺവീനർ),
അഹദ് വെട്ടൂർ (ഓഡിറ്റർ), ഷാജികുമാർ ( ഹാപ്പിനെസ് സെക്രട്ടറി)ജാസിർ ( ആർട്സ് സെക്രട്ടറി), സാജൻ ശ്രീനിവാസൻ (അസി. ആർട്സ് സെക്രട്ടറി)സുധീഷ് കൊപ്പം (സ്പോർട്സ് സെക്രട്ടറി), നടേശൻ ശശി ( അസി. സ്പോർട്സ് സെക്രട്ടറി), മഹേഷ് എളനാട് സ്രാഹിത്യ വിഭാഗം സെക്രട്ടറി), ബിജു കെ.സി ( വെൽഫയർ സെക്രട്ടറി) അനിൽകുമാർ എ.പി. (ലൈബ്രേറിയൻ ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.