വ്യത്യസ്തമായ പുരസ്കാര ചടങ്ങൊരുക്കി അബുദാബി മലയാളി സമാജം

New Update
WhatsApp Image 2025-11-30 at 17.51.01
അബുദാബി: വ്യത്യസ്തമായ പുരസ്കാര ചടങ്ങൊരുക്കി അബുദാബി മലയാളി സമാജം.
അബുദാബി മലയാളി സമാജത്തിൻ്റെ മുപ്പത്തി ഒൻപതാമത് സാഹിത്യ പുരസ്കാരം കവിയും നിരൂപകനും വാഗ്മിയുമായ ആലങ്കോട് ലീലാകൃഷ്ണനു സമ്മാനിച്ചു.

 ചടങ്ങ് വ്യത്യസ്തമായ കല വിരുന്നൊരുക്കി കൊണ്ടായിരുന്നു തുടങ്ങിയത്. പുരസ്കാര ജേതാവായ ആലങ്കോട് ലീലകൃഷ്ണൻ്റെ  കവിതകളെ ആസ്പദമാക്കി കെ.വി. ബഷീർ രചനയും സംവിധാനവും നിർവഹിച്ച നിളയോരം' എന്ന നൃത്ത-സംഗീത ശില്‌പം ഏറെ ശ്രദ്ധേയമായി. സംഗീതശില്പത്തിൻ്റെ അവസാനം അഭിനയിച്ച കുട്ടികളും സമാജം മാനേജിംഗ് കമ്മിറ്റിയും ചേർന്ന് ആനയിച്ചത്  പുതിയൊനുഭവമായി.

കേരള സോഷ്യൽ സെൻ്ററിൽ വെച്ച് സമാജം സാഹിത്യ വിഭാഗം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പുരസ്കാര സമർപ്പണ ചടങ്ങിൽ അബുദാബി മലയാളി സമാജം പ്രസിഡണ്ട് സലിം ചിറക്കൽ പുരസ്കാരം സമ്മാനിച്ചു. സമാജം ജനറൽ സെക്രട്ടറി ടി.വി. സുരേഷ്കുമാർ വൈസ് പ്രസിഡണ്ട് ടി.എം. നിസാർ എന്നിവർ  അദ്ധേഹത്തെ പൊന്നാട അണിയിച്ചു. സാഹിത്യ വിഭാഗം സെക്രട്ടറി മഹേഷ് എളനാട്, കോർഡിനേഷൻ ജനറൽ കൺവീനർ സുരേഷ് പയ്യന്നൂർ എന്നിവർ പ്രശസ്തി പത്രം സമർപ്പിച്ചു.
Advertisment
സമാജം കോർഡിനേഷൻ ചെയർമാൻ ബി. യേശുശീലൻ,
ഇന്ത്യാ സോഷ്യൽ & കൽച്ചറൽ സെൻ്റർ പ്രസിഡണ്ട് ജയചന്ദ്രൻ നായർ, കേരള സോഷ്യൽ സെൻ്റർ പ്രസിഡണ്ട് ടി.കെ. മനോജ്, ജനറൽ സെക്രട്ടറി സജീഷ് നായർ, സമാജം വനിത വിഭാഗം കൺവീനർ ലാലി സാംസൺ, ട്രഷറർ യാസിർ അറഫാത്ത്, കോർഡിനേഷൻ വൈസ് ചെയർമാൻ എ.എം. അൻസാർ, കലാ വിഭാഗം സെക്രട്ടറി ജാസിർ എന്നിവർ സംസാരിച്ചു.  

യു.എ.ഇ നിലവിൽ വരുന്നതിനു മൂന്ന് വർഷങ്ങൾക്ക് മുന്നേ നിലവിൽ വന്ന അബുദാബി മലയാളി സമാജം യു.എ.ഇ പിറവിക്ക് ആശംസ നേർന്ന അപൂർവം ചില സംഘടനകളിൽ ഒന്നാണെന്നും ഏറെ ' പ്രശസ്തരായവർ ഇതിനു മുന്നെ കൈപറ്റിയ അവാർഡ് സ്വീകരിക്കാൻ ഏറെ അഭിമാനവും സന്തോഷവും ഉണ്ടെന്ന് ആലങ്കോട് ലീലാ കൃഷ്ണൻ  സൂചിപ്പിച്ചു.
യു.എ.ഇ യുടെ ആദരണീയരായ ഭരണാധികാരികളുടെ മതേതരത്വത്തിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് ബാപ്സ് ഹിന്ദു ആരാധനാലയം   എന്നത് യു.എ.ഇ ഇന്ത്യൻ ജനതക്ക് നൽകിയ ഏറ്റവും വലിയ അംഗീകാരമായി നമ്മൾ ഓരോരുത്തരും കാണണമെന്നും അദ്ദേഹം പറഞ്ഞു. മാനവികതയുടേയും മനുഷ്യ സ്നേഹത്തിൻ്റേയും കാലോചിതമായ ആവിശ്യകതയെ കുറിച്ച് അദ്ദേഹം പ്രസംഗത്തിലുടനീളം സൂചിപ്പിക്കുകയുണ്ടായി. '
Advertisment