യുഎഇയിലെത്തിയ കണ്ണൂർ കണ്ണപുരം ജമാഅത്ത് മസ്ജിദ് ഖത്തീബ് ബഷീർ നിസാമിക്ക് അബുദാബി ട്രഡീഷണൽ മാർഷൽ ആർട്സ് ക്ലബ്ബ് സ്വീകരണം നൽകി

New Update
uae sweekaranam.jpg


അബുദാബി : ഹൃസ്വ സന്ദർശനാർത്ഥം യുഎഇയിലെത്തിയ കണ്ണൂർ കണ്ണപുരം ജമാഅത്ത് മസ്ജിദ് ഖത്തീബ് ബഷീർ നിസാമിക്ക് അബുദാബി ട്രഡീഷണൽ മാർഷൽ ആർട്സ് ക്ലബ്ബിൽ വെച്ച് നടന്ന ചടങ്ങിൽ സ്വീകരണം നൽകി. സാമൂഹിക ഉന്നമനം ലക്ഷ്യമാക്കി കണ്ണപുരം കേന്ദ്രീകരിച്ച് നടക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം സ്വീകരണ യോഗത്തിൽ അദ്ദേഹം സംസാരിച്ചു ടി.എം.എ മാനേജിങ് ഡയറക്ടർ ഷിഹാൻ മുഹമ്മദ് ഫായിസ് ഉപഹാരം സമർപ്പിച്ചു. അബ്ദുറസാഖ്, അബ്ദുൽ ഷുക്കൂർ, എഴുത്തുകാരൻ കൂടിയായ ജുബൈർ വെള്ളാടത്ത്, റഈസ് കണ്ണൂർ തുടങ്ങിയ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു

Advertisment