Advertisment

ഒറ്റ പ്രസവത്തിലൂടെ അഞ്ച് മക്കള്‍ക്ക് ജന്മം നല്‍കി, ക്യാന്‍സര്‍ ബാധിച്ചത് ശരീരത്തിലെ എട്ടോളം അവയവങ്ങളെ. കടുത്ത വേദനയിലും കാര്‍സര്‍ ഒരു ബിഗ് 'സി' ആണെങ്കില്‍ എനിക്കൊപ്പം അതിലും വലിയ 'സി'യായ ക്രിസ്തുവുണ്ടെന്ന് സാക്ഷ്യപ്പെടുത്തി. ഒടുവില്‍ യുഎയിലെ സാമൂഹ്യ പ്രവര്‍ത്തകയായ പ്രവാസി മലയാളി യുവതി ജോയ്‌സി മരണത്തിന് കീഴടങ്ങി

സംസ്കാരം നാളെ വൈകിട്ട് 4 മണിക്ക് വരാക്കര സെന്റ് ആന്റണീസ് ദേവാലയത്തിൽ വച്ച് നടക്കും.

author-image
സൌദി ഡെസ്ക്
Updated On
New Update
joicy jaison

അബുദാബി: തൃശൂര്‍ സ്വദേശിയും സാമൂഹ്യ പ്രവർത്തകയുമായും ജീസസ് യൂത്ത് നഴ്സസ് മിനിസ്ട്രിയുടെ സജീവ പ്രവർത്തകയുമായ ജോയ്സി ജെയ്സൺ അന്തരിച്ചു. 48 വയസായിരുന്നു.

Advertisment

അര്‍ബുധബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയില്‍ ആയിരുന്നു ഇവർ. ഇന്നലെ അബുദാബിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു ജോയ്സിയുടെ അന്ത്യം.  


തൃശൂർ പുതുക്കാട് വരാക്കര ഇടവകാംഗമാണിവർ. 48 വയസായിരുന്നു. 


അബുദാബിയിൽ സിവിൽ എഞ്ചിനീർ ആയി ജോലി നോക്കുന്ന ജെയ്സൺ ആണ് ജോയ്സിയുടെ ഭർത്താവ്. ജൂലി ആറോസ്, ജോവൻ മരിയ,ജോഷ്വാ ജെയ്സൺ, ജിയന്ന തെരേസ്, ജസിക്ക എലിസബത്ത് എന്നിവർ മക്കളാണ്.

ജോയ്സിയുടെ ഭൗതിക ദേഹം ഇന്ന് വൈകിട്ടോടെ സ്വദേശമായ തൃശൂരിലേക്കെത്തിക്കും. സംസ്കാരം നാളെ വൈകിട്ട് 4 മണിക്ക് വരാക്കര സെന്റ് ആന്റണീസ് ദേവാലയത്തിൽ വച്ച് നടക്കും.

ശാരീരിക അവശതകള്‍ വക വെയ്ക്കാതെ അഞ്ച് കുട്ടികള്‍ക്ക് സിസേറിയനിലൂടെ ജന്മം നല്‍കിയ ജോയ്സിയെകുറിച്ച് മാധ്യമങ്ങളിൽ വാർത്തയായിരുന്നു.  

“നിനക്ക് എന്റെ കൃപ മതി എന്തെന്നാൽ ബലഹീനതയിലാണ് എൻറെ ശക്തി പൂർണമായും പ്രകടമാകുന്നത് എന്നും സഭയാകുന്ന തന്റെ ശരീരത്തെ പ്രതി ക്രിസ്തുവിന് സഹിക്കേണ്ടി വന്ന പീഡകൾ തന്റെ ശരീരത്തിൽ നികത്തുന്നു എന്നും വെറും തൊട്ടാവാടി ആയിരുന്ന തന്നെ കുഞ്ഞു കുഞ്ഞു സഹനങ്ങളെ സ്വീകരിക്കാൻ ഈശോ പഠിപ്പിച്ചതാണ് ഈ ക്യാൻസർ യാത്രയിലെ ഏറ്റവും വലിയ അത്ഭുതം” എന്നും ജോയ്സി ഫേസ്ബുക്കിൽ കുറിക്കുകയുണ്ടായി.

Advertisment