അക്കാഫ് പ്രൊഫഷണൽ ലീഗ് ട്രോഫി അനാച്ഛാദനം ചെയ്തു

New Update
d5320487-06c4-4ed7-bb07-5e9c95d4b38e

ദുബായ്: യു.എ.ഇയിലെ കോളേജ് അലുംനികളുടെ കൂട്ടായ്മയായ അക്കാഫ് ഇവന്റ്‌സ് സംഘടിപ്പിക്കുന്ന അക്കാഫ് പ്രൊഫഷണൽ ലീഗ് (APL) അഞ്ചാം സീസണിലേക്കുള്ള ട്രാഫി അനാച്ഛാദനവും ഫിക്ച്ചർ പ്രകാശനവും ദുബായ് മാർക്കോപോളോ ഹോട്ടലിൽ വച്ച് നടന്നു. പ്രമുഖ മാധ്യമപ്രവർത്തകനും 16 ഇൽ കൂടുതൽ ക്രിക്കറ്റ് ലോകകപ്പുകൾ റിപ്പോർട്ട് ചെയ്ത കെ ആർ നായർ, മുൻ കേരള രഞ്ജി ക്യാപ്റ്റൻ   സോണി ചെറുവത്തൂർ, മുൻ വനിതാ  യു എ ഇ ക്രിക്കറ്റ് ക്യാപ്റ്റനും ECB -  Development Officer ആയ ഛായ മുഗൾ, അക്കാഫ് മുഖ്യ രക്ഷാധികാരി ഐസക് ജോൺ പട്ടാണിപ്പറമ്പിൽ എന്നിവർ ചേർന്ന് നിർവഹിച്ചു.

Advertisment

മുൻ യു എ ഇ വനിതാ ക്രിക്കറ്റ് ടീം അംഗങ്ങളും സഹോദരികളുമായ റിതിക  രജിത് , റിനിത രജിത് , റിഷിത രജിത് എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. പഴയകാല ക്രിക്കറ്റ് ടൂർണമെന്റിൽ നിന്നും ഇന്നത്തേതിലേക്കുള്ള മാറ്റങ്ങൾ വിശദമാക്കിയ കെ ആർ നായർ അക്കാഫ് നടത്തുന്ന 100 ബോൾ ഫോർമാറ്റ് ഇനി അടുത്ത ട്രെന്റിലേക്ക് മാറുമെന്നും അറിയിച്ചു. കഴിഞ്ഞ നാല് സീസണുകൾ വളരെ മികച്ച രീതിയിൽ നടത്തിയ അക്കാഫിനു പ്രത്യേക അഭിനന്ദനവും അദ്ദേഹം പറഞ്ഞു.

വരും നാളുകളിൽ അക്കാഫിൽ നിന്നും ഒരുപാട് പേർക്ക് ലേഡീസ് ക്രിക്കറ്റ് നാഷണൽ ടീമിലേക്കുള്ള അവസരങ്ങൾ ഉണ്ടാകാൻ തന്റെ ഭാഗത്തുനിന്ന് ശ്രമം ഉണ്ടാകും എന്ന്  ഛായ മുഗൾ പറഞ്ഞു. APL ക്രിക്കറ്റ് ടൂർണമെന്റ് യു എ യിലെ മലയാളി സുഹൃത്തുക്കൾ കാത്തിരിക്കുന്ന ഒരു മത്സരമായി മാറിയതായി സോണി ചെറുവത്തൂർ പറഞ്ഞു.  ചടങ്ങിൽ അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ അധ്യക്ഷത വഹിച്ചു.  

ഈ അഞ്ചാം സീസണിലും മുൻ വർഷങ്ങളിലെ പോലെ തന്നെ മുൻ  ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീ എസ് ശ്രീശാന്ത് തന്നെ ബ്രാൻഡ് അംബാസിഡർ ആയിരിക്കും എന്ന് അദ്ദേഹം അറിയിച്ചു. യു എ യിലെ പ്രമുഖ മാധ്യമപ്രവർത്തകൻ MCA നാസർ ,  ചെയർമാൻ ഷാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി വി എസ് ബിജുകുമാർ, ട്രെഷറർ ജൂഡിൻ ഫെർണാണ്ടസ്,സെക്രട്ടറി മനോജ് കെ വി, വൈസ് പ്രസിഡന്റ് അഡ്വ. ഹാഷിക്, ജോയിന്റ് സെക്രട്ടറി  രഞ്ജിത് കോടോത്ത്, ജോയിന്റ് ട്രഷർ  ഷിബു മുഹമ്മദ്, APL അഡ്വൈസർ ബിന്ദു ആന്റണി  APL ജനറൽ കൺവീനർ രാജാറാം ഷാ,  വനിതാ വിഭാഗം ചെയർ പേഴ്സൺ റാണി സുധീർ, പ്രസിഡന്റ് വിദ്യ പുതുശ്ശേരി, ജനറൽ സെക്രട്ടറി രശ്മി ഐസക്, വൈസ് പ്രസിഡന്റ് ശ്രീജ സുരേഷ്, മുന്ന ഉല്ലാസ്, പ്രമുഖ ഇൻഫ്ലുവൻസര്‍ അഭിലാഷ് പിള്ള, എസ്‌കോം കോർഡിനേറ്റർമാരായ ബിന്ദ്യ ശ്രീനിവാസ്‌, ബിജു സേതുമാധവൻ, ജോൺ കെ ബേബി, ഗോകുൽ ജയചന്ദ്രൻ, ലാൽ രാജൻ, സുമേഷ് സരളപ്പൻ , ജോയിന്റ് കൺവീനർമാരായ റിഷാഫ്, ടിന്റു വർഗീസ്, സുധി സാഹിബ്, ശ്യാം ചന്ദ്രബാനു, ഷമീർ ഹുസ്സൈൻ, സലിം ചെറുപൊയിൽ, നിജിത് പനമുക്കത്ത് എന്നിവർ നേതൃത്വം നൽകി.

Advertisment