ഷാര്‍ജയില്‍ പ്രധാന റോഡില്‍ അപകടം; ഗതാഗത മുന്നറിയിപ്പ്

വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും പൊലീസ് അറിയിച്ചു.

New Update
sharjah traffic.jpg

ഷാര്‍ജ: എമിറേറ്റിലെ പ്രധാന റോഡില്‍ അപകടമുണ്ടായതിനെ തുടര്‍ന്ന് ഗതാഗത മുന്നറിയിപ്പ് നല്‍കി പൊലീസ്. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിൽ അജ്മാനില്‍ നിന്ന് ബ്രിഡ്ജ് നമ്പര്‍ മൂന്നിലേക്ക് പോകുന്ന ഭാഗത്തായിരുന്നു അപകടം ഉണ്ടായത്. യാത്രക്കർക്ക് ബദൽ റൂട്ടുകൾ പൊലീസ് നിർദേശിച്ചിട്ടുണ്ട്. എക്‌സിലൂടെയാണ് പൊലീസ് വിവരം അറിയിച്ചത്.

Advertisment

അതേസമയം ദുബായിലെ പ്രധാന റോഡിലും അപകടമുണ്ടായതായി പൊലീസ് അറിയിച്ചു. എക്സ്പോ പാലത്തിന് ശേഷം അബുദാബിയിലേക്കുള്ള എമിറേറ്റ്സ് റോഡിലാണ് അപകടം ഉണ്ടായത്. വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും പൊലീസ് അറിയിച്ചു.

sharjah
Advertisment