/sathyam/media/media_files/wYOPYnqhprDPsLo2FEaU.jpg)
മനാമ: കാ​റി​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​ന് 25,097 ബ​ഹ്​റൈ​നി ദിനാ​ർ (55 ലക്ഷം രൂ​പ) നഷ്ടപരിഹരം നൽകണമെന്ന് ബഹ്‌റൈൻ കോ​ട​തി.
സംഭവ സമയത്ത് വാ​ഹ​ന​മോ​ടി​ച്ചിരുന്ന വ്യ​ക്തി​യും ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​യും ചേ​ർ​ന്നാ​ണ് ഈ ​തു​ക ന​ൽ​കേ​ണ്ട​ത്.
ഇതിന് പുറമെ മെ​ഡി​ക്ക​ൽ ഫീ​സ്, കോടതി ചെലവ് എ​ന്നി​വ​യും പ്രതിയിൽ നിന്നും ഈടാക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.
വാഹനമോടിച്ചിരുന്ന വ്യക്തിയുടെ അശ്രദ്ധ കാരണമാണ് കാൽനടക്കാരന് അപകടം സംഭവിച്ചത്.
അപകടത്തിൽ കാൽനടക്കാരന്റെ താടിയെല്ല് പൊട്ടുകയും ഓർമ ശക്തി ഭാഗികമായി നഷ്ടപ്പെടുകയും ഇയാളുടെ ശരീരം 40 ശതമാനം തളർന്നു പോകുകയും ചെയ്തു.
25 ദിവസമാണ് കാൽനടക്കാരൻ ആശുപത്രിയിലെ ഐ സി യുവിൽ ചികിത്സയിൽ കഴിഞ്ഞത്.
തുടർന്ന് ഇയാൾ ഡ്രൈ​വ​ർ​ക്കും ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ക്കു​മെ​തി​രെ സി​വി​ൽ കേ​സ് ഫ​യ​ൽ ചെ​യ്യു​ക​യാ​യി​രു​ന്നു.
ഈ കേസിന്റെ വിചാരണക്കിടെ മുൻപും സമാനമായ കേസുകളിൽ പ്രതി ശിക്ഷ അനുഭവിച്ചിരുന്നു എന്ന് കോടതി കണ്ടെത്തി. ഇതോടെയാണ് പ്രതിക്ക് കനത്ത പിഴ ശിക്ഷ കോടതി വിധിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us