എ എച് മുഹമ്മദിന്റെ വിയോഗം വമ്പിച്ച നഷ്ടം":  പി സി എഫ് അനുസ്മരണ സംഗമം

എ.എച് മുഹമ്മദ്‌ സാഹിബിന്റെ അകാല മരണം പ്രവാസി പൊതുപ്രവർത്തനങ്ങൾക്കും പ്രസ്ഥാനത്തിനും, പി സി എഫ് നും, വമ്പിച്ച നഷ്ടമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.

New Update
pcf

ജിദ്ദ:  കഴിഞ്ഞ ദിവസം റിയാദില്‍ വെച്ച് മരണപ്പെട്ട ഗുരൂവായൂര്‍ മണ്ഡലത്തിലെ ആദ്യകാല പി ഡി പി നേതാവും, പി സി എഫ് തൃശൂര്‍ ജില്ല ജോ. സെക്രട്ടറിയുമായിരുന്ന എ എച്ച്  മുഹമ്മദ് അനുസ്മരണവും പ്രവര്‍ത്തക സംഗവും  ജിദ്ദയിൽ  അരങ്ങേറി.  

Advertisment

പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം (പി സി എഫ്) ജിദ്ദ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ശറഫിയ്യ ചെന്നൈ എക്സ്പ്രസ് ഹോട്ടലില്‍ വെച്ചായിരുന്നു.

പി ഡി പി യുടെ നേതൃത്വത്തിൽ നടന്ന ചേറ്റുവ ടോൾ സമരം ഉൾപ്പടെ നിരവധി ജനകീയ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ എ എച്ച്  മുഹമ്മദ്  റിയാദിലെ പ്രമുഖ ജീവ കാരുണ്യ
 പ്രവർത്തകനുമായിരുന്നു.  

എ.എച് മുഹമ്മദ്‌ സാഹിബിന്റെ അകാല മരണം  പ്രവാസി പൊതുപ്രവർത്തനങ്ങൾക്കും  പ്രസ്ഥാനത്തിനും,  പി സി എഫ് നും, വമ്പിച്ച  നഷ്ടമാണെന്ന്  യോഗം അഭിപ്രായപ്പെട്ടു.

നാഷണല്‍ കമ്മിറ്റിയംഗം ദീലീപ് താമരക്കുളം പരിപാടി  ഉദ്ഘാടനം ചെയ്തു.   

വൈസ് പ്രസിഡന്‍റ് ഷിഹാബ് പൊന്‍മളയുടെ പ്രതിജ്ഞയോടെ ആരംഭിച്ച  യോഗത്തിൽ  പ്രസിഡന്‍റ് അബ്ദുള്‍ അസീസ് ഒതുക്കുങ്ങൽ  അദ്ധ്യക്ഷത  വഹിച്ചു.    

അനീസ് കൊടുങ്ങല്ലൂര്‍ അനുസ്മരണ പ്രസംഗം നടത്തി, അബ്ദുള്‍ മാലിക്ക് കരുകോണ്‍, അബ്ദു റഷീദ് ഓയൂര്‍, എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുള്‍ റസാഖ് മാസ്റ്റര്‍ മമ്പുറം സ്വാഗതവും, ട്രഷറര്‍ ബക്കര്‍ സിദ്ധീഖ് നാട്ടകല്‍ നന്ദിയും പറഞ്ഞു.

Advertisment