കുവൈത്തില്‍ ജസീറ എയര്‍വേയ്സ് ടെര്‍മിനല്‍ 5 യില്‍ പുതിയ മെഡിക്കല്‍ ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു. വിമാനത്താവളത്തിലെ എല്ലാ പ്രധാന പാസഞ്ചര്‍ കെട്ടിടങ്ങളിലും യാത്രക്കാര്‍ക്ക് നല്‍കുന്ന മന്ത്രാലയത്തിന്റെ സേവനങ്ങള്‍ വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം

കുവൈത്തില്‍ ജസീറ എയര്‍വേയ്സ് ടെര്‍മിനല്‍ 5 (ടി 5) യില്‍ പുതിയ മെഡിക്കല്‍ ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു. ആരോഗ്യ മന്ത്രി ഡോ അഹമ്മദ് അല്‍ അവാദിയാണ് മെഡിക്കല്‍ ക്ലിനിക്ക് ഉദ്ഘാടനം ചെയ്തത്. 

New Update
haryana hospital

കുവൈത്ത് സിറ്റി: കുവൈത്തില്‍ ജസീറ എയര്‍വേയ്സ് ടെര്‍മിനല്‍ 5 (ടി 5) യില്‍ പുതിയ മെഡിക്കല്‍ ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു. ആരോഗ്യ മന്ത്രി ഡോ അഹമ്മദ് അല്‍ അവാദിയാണ് മെഡിക്കല്‍ ക്ലിനിക്ക് ഉദ്ഘാടനം ചെയ്തത്. 


Advertisment

വിമാനത്താവളത്തിലെ എല്ലാ പ്രധാന പാസഞ്ചര്‍ കെട്ടിടങ്ങളിലും യാത്രക്കാര്‍ക്ക് നല്‍കുന്ന മന്ത്രാലയത്തിന്റെ സേവനങ്ങള്‍ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ക്ലിനിക്ക് ആരംഭിച്ചത്. 


ഈ ക്ലിനിക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. കൂടാതെ യോഗ്യരായ മെഡിക്കല്‍, നഴ്സിംഗ് സ്റ്റാഫുകളുടെയും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെയും പിന്തുണയോടെ അടിയന്തിര സാഹചര്യങ്ങളില്‍ സംയോജിത മെഡിക്കല്‍ സേവനങ്ങള്‍ നല്‍കുകയും ചെയ്യും. 


കുവൈത്തില്‍ രോഗങ്ങള്‍ പടരുന്നത് തടയുന്നതിനായി ചില സ്ഥലങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് ആവശ്യമായ മെഡിക്കല്‍ പരിശോധനയിലൂടെ പ്രതിരോധ നടപടികള്‍ നടപ്പിലാക്കുന്നതില്‍ ഈ ക്ലിനിക്കുകള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. 


കൂടാതെ, സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനുള്ള ആരോഗ്യ അവബോധവും മാര്‍ഗനിര്‍ദേശവും നല്‍കുന്നുവെന്നും ആരോഗ്യ മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി.

Advertisment