റെഡ്‌സീ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ മുഖ്യാതിഥിയായി ഐശ്വര്യ റായ്; "അടിസ്ഥാനപരമായി താനൊരു മനുഷ്യസ്നേഹി"

New Update
4b53751e-0bb3-4d7c-b82f-5613880b2627

ജിദ്ദ:   ഡിസംബർ 4-ന് ആരംഭിച്ച ജിദ്ദയിൽ ആരംഭിച്ച റെഡ് സീ രാജ്യാന്തര  ചലച്ചിത്രോത്സവത്തിലെ മുഖ്യാതിഥികളിൽ ഒരാളായി പ്രശസ്ത ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചൻ പങ്കെടുത്തു.   നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇത്തരമൊരു രാജ്യാന്തര  വേദിയില്‍ ഐശ്വര്യ  പ്രത്യക്ഷപ്പെടുന്നത്.  

Advertisment


ഫെസ്റ്റിവലിന്റെ ഭാഗമായുള്ള "ഇൻ കോൺവെർസേഷൻ" സംവാദ  സെഷനിലും  പത്രസമ്മേളനത്തിലും  ഐശ്വര്യ  സംസാരിച്ചു.  സോഷ്യൽ മീഡിയയുമായുള്ള ബന്ധം, തന്റെ  തിരിച്ചുവരവ്, സ്ത്രീശക്തി എന്നിവയെക്കുറിച്ച് അവർ തന്റെ കാഴ്ചപ്പാടുകൾ പങ്കുവെച്ചു.      ഐശ്വര്യ റായ് ബച്ചന്റെ സാന്നിധ്യം ഈ വർഷത്തെ റെഡ് സീ ചലച്ചിത്രോത്സവത്തിന് വലിയ പ്രശസ്തിയും താരപ്പകിട്ടും നൽകി.     വൻ ജനക്കൂട്ടമാണ് അവരുടെ പരിപാടി വീക്ഷിക്കുവാനും  സംവദിക്കുവാനും എത്തിയത്.

റെഡ്‌സീ ഫെസ്റ്റിവൽ ഇന്ത്യയും സൗദിയുമായുള്ള  സാംസ്കാരിക വിനിമയത്തെ ശക്തിപ്പെടുത്തുമെന്ന്  അവർ  അഭിപ്രായപ്പെട്ടു.   നടിയായിരിക്കുമ്പോഴും ഭാര്യയും അമ്മയുമായിരിക്കുമ്പോഴും അടിസ്ഥാനപരമായി താനൊരു മനുഷ്യസ്നേഹിയാണെന്നും  കാൻസർ രോഗികളുടെ പരിചരണത്തിൽ  നിന്ന്  ലഭിക്കുന്നതാണ്  ഏറ്റവും വലിയ ആഹ്ലാദം എന്നും  ഐശ്വര്യ സെസ്‌ഷനുകളിൽ  വിവരിച്ചു.


ഐശ്വര്യ റായ്‌ക്ക് പുറമെ, ഇന്ത്യൻ സിനിമയിലെ ഇതിഹാസ നായികയായ രേഖയും സംവിധായകൻ മുസഫർ അലിയും റെഡ്‌സീ  ഫെസ്റ്റിവലിൽ പങ്കെടുക്കുന്നുണ്ട്.    അവരുടെ ക്ലാസിക് സിനിമയായ 'ഉംറാവോ ജാന്റെ' (1981) പുതിയ പതിപ്പ് ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും. 

ഫെസ്റ്റിവലിന്റെ റെഡ് കാർപെറ്റിലും മറ്റ് പരിപാടികളിലും ഐശ്വര്യ റായ് ധരിച്ച വസ്ത്രങ്ങൾ സോഷ്യൽ മീഡിയകൾക്ക്  വലിയ വിഷയമായി.   കറുപ്പും വെളുപ്പും ചേർന്ന ഗൗണിലുള്ള അവരുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.  വസ്ത്രത്തിന് ഇണങ്ങുന്ന എമറാള്‍ഡ് നെക്ലസും സ്‌മോക്കി ഐ മേക്കപ്പും താരത്തിന് രാജകീയ പ്രൗഢി നല്‍കി.

Advertisment