New Update
/sathyam/media/media_files/PLGI3rjTzE3SHIj6dm3O.jpg)
അജ്മാന്‍: ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ അജ്മാനില്‍ നടന്നത് 192 കോടി ദിര്‍ഹമിന്‍റെ റിയല്‍ എസ്റ്റേറ്റ് ഇടപാട്. 400 റിയൽ എസ്റ്റേറ്റ് ഇടപാടുകളാണ് ഈ കാലയളവില്‍ നടന്നത്. അജ്മാനിലെ ലാൻഡ് ആൻഡ് റിയൽ എസ്റ്റേറ്റ് റെഗുലേഷൻ വകുപ്പാണ് ഇത് സംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കിയത്.
Advertisment
2023ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഇടപാടുകൾ 129 ശതമാനം വർധിച്ചതായി ഡയറക്ടർ ജനറൽ എൻജിനീയർ ഉമർ ബിൻ ഉമൈർ അൽ മുഹൈരി പറഞ്ഞു.
ഈ വർഷത്തിന്‍റെ ആദ്യ പാദത്തിൽ രേഖപ്പെടുത്തിയ കണക്കുകൾ അജ്മാൻ റിയൽ എസ്റ്റേറ്റ് വിപണിയുടെ മുന്നേറ്റം എമിറേറ്റ് സംരംഭകർക്കും നിക്ഷേപകർക്കും മികച്ച നേട്ടം പ്രതിഫലിപ്പിക്കുന്നതായി അദ്ദേഹം വിശദീകരിച്ചു.