കുവൈറ്റ്: മൂന്ന് പതിറ്റാണ്ടു കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു മാതൃരാജ്യത്തിലേക്കു പോകുന്ന ആലപ്പുഴ ജില്ലാ പ്രവാസി ആസോസിയേഷൻ കുവൈറ്റ് (AJPAK) വൈസ്പ്രസിഡന്റ് അബ്ദുൽ റഹ്മാൻ പുഞ്ചിരിക്ക് വികാരഭരിതമായ യാത്രയയപ്പ് നല്കി. സംഘടന രൂപം കൊണ്ട നാൾ മുതൽ അതിനു നേതൃത്വം കൊടുത്ത മഹത് വ്യക്തിത്വം ആയിരുന്നു എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന പുഞ്ചിരി എന്ന അബ്ദുൽ റഹ്മാൻ.
അബ്ബാസിയ പോപ്പിൻസ് ഹാളിൽ വച്ചു കൂടിയ യോഗത്തിൽ പ്രസിഡന്റ് കുര്യൻ തോമസ് പൈനുംമൂട്ടിൽ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ബാബു പനമ്പള്ളി മുഖ്യ പ്രഭാഷകൻ ആയിരുന്ന യോഗത്തിൽ അജ്പക് ചെയർമാൻ രാജീവ് നടുവിലെമുറിയുടെ ആശംസ സന്ദേശം കേൾപ്പിച്ചു.
ജനറൽ കോർഡിനേറ്റർ മനോജ് പരിമണം, പ്രോഗ്രാം ജനറൽ കൺവീനർ അനിൽ വള്ളികുന്നം, അഡ്വൈസറി ബോർഡ് ചെയർമാൻ ബിനോയ് ചന്ദ്രൻ, വനിതാ വേദി വൈസ് ചെയർപേഴ്സൺ സാറാമ്മ ജോൺസ്, അഡ്വൈസറി ബോർഡ് അംഗങ്ങൾ ആയ കൊച്ചുമോൻ പള്ളിക്കൽ, A I കുര്യൻ, വനിതാ വേദി ട്രഷറർ അനിത അനിൽ, സംഘടന ചുമതലയുള്ള സെക്രട്ടറി രാഹുൽ ദേവ്, വനിതാ വേദി പ്രോഗ്രാം കൺവീനർ സുനിത രവി, സെക്രട്ടറിമാരായ ഹരി പത്തിയൂർ, സുമേഷ് കൃഷ്ണൻ, അബ്ബാസിയ ഏരിയ കൺവീനർ ഷിഞ്ചു ഫ്രാൻസിസ്, സാൽമിയ ഏരിയ കൺവീനർ അനീഷ് അബ്ദുൾഗഫൂർ, മംഗഫ് ഏരിയ കൺവീനർ ലിനോജ് വർഗീസ്, എക്സിക്യൂട്ടീവ് അംഗം സിബി പുരുഷോത്തമൻ എന്നിവർആശംസകൾ അർപ്പിച്ചു സംസാരിച്ചു. ലിബു പായിപ്പാട്, ജോൺ തോമസ് കൊല്ലകടവ്, ഷാജി ഐപ്പ്, രാകേഷ് ചെറിയാൻ, വിഷ്ണു പ്രസാദ്, സന്ദീപ് നായർ, രമേശ് കുമാർ, സനൂജ അനീഷ് എന്നിവർ നേതൃത്വo നല്കി.
തുടർന്ന് അജ്പ്കന്റെ ആദരവ് പ്രസിഡന്റ് നൽകുകയും, ഉപഹാരം രക്ഷാധികാരിയും കൈമാറി.
ജനറൽ സെക്രട്ടറി സിറിൽ ജോൺ അലക്സ് ചമ്പക്കുളം സ്വാഗതം പറഞ്ഞ യോഗത്തിൽ ട്രഷറാർ സുരേഷ് വാരിക്കോലിൽ നന്ദി രേഖപെടുത്തി.