ദുബായ്: അക്കാഫ് വനിതാ വിംഗ് പ്രവർത്തകർ 7500 ഇൽപരം ഇഫ്താർ കിറ്റുകൾ വിതരണം ചെയ്താണ് ലോക വനിതാ ദിനം ആചരിച്ചത് . വനിതാ വിംഗ് ചെയർപേഴ്സൺ റാണി സുധീർ, പ്രസിഡൻറ് വിദ്യാ പുതുശ്ശേരി, സെക്രട്ടറി രശ്മി ഐസക് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി .
യുഎഇ യിലെ പ്രമുഖ മാധ്യമ പ്രവർത്തകൻ അർഫാസ് മുഖ്യ അതിഥിയായിരുന്നു. അക്കാഫ് പ്രസിഡൻറ് ചാൾസ് പോൾ, ചെയർമാൻ ഷഹുൽഹമീദ്, ജനറൽ സെക്രട്ടറി വി.എസ്.ബിജുകുമാർ , ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, ചീഫ് കോഡിനേറ്റർ അനൂപ് അനിൽ ദേവൻ, സെക്രട്ടറി മനോജ് കെ വി,ജോയിന്റ് സെക്രട്ടറി രഞ്ജിത്ത് കോടോത്ത്, ഇഫ്‌താർ ചീഫ് കോർഡിനേറ്റർ മനോജ് വി സി,ഇഫ്താർ ജനറൽ കൺവീനർ ഷൈജു രാമചന്ദ്രൻ, എക്സ്കൊം സിന്ധു ജയറാം , സന്തോഷ് കണ്ണങ്ങനാട്ട് , പുഷ്പ്പജൻ, ജോയിന്റ് കൺവീനർമാരായ സറിൻ സണ്ണി, ഷാജൻ മാത്യു, മനൂവ് വലിയവീട്ടിൽ, ഹാരിസ് യൂനസ്, ബിജോയ്.എൻ.ഐ , കൂടാതെ വിവിധ കോളേജുകളിലെ 300 ൽപരം വനിതാ പ്രവർത്തകർ ചേർന്നാണ് വനിതാ ദിനത്തിൽ കിറ്റ് വിതരണത്തിന് ഏകോപനം നടത്തി.