അൽ അമാന : എവൈകിനിങ് മീറ്റ് നാളെ

8 മണിക്ക് മനാമ കെഎംസിസി ഹാളിൽ ചേരും.

New Update
AL AMANA AWAKENING.jpg

മനാമ; കെഎംസിസി ബഹ്റൈന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന എവൈകിനിങ് മീറ്റ് നാളെരാത്രി 8 മണിക്ക് മനാമ കെഎംസിസി ഹാളില്‍ ചേരും.കെഎംസിസി പ്രവര്‍ത്തകന്മാര്‍ക്ക് വേണ്ടി രൂപ കല്പന ചെയ്ത സോഷ്യല്‍ സെക്ക്യൂരിറ്റി സ്‌കീമില്‍ അംഗമായ കാലാവധി കഴിഞ്ഞ അംഗങ്ങള്‍ക്ക് പുതുക്കാന്‍ വേണ്ടിയുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം ഓണ്‍ലൈന്‍ വഴി സാദ്ധ്യമാകുന്ന പ്രവര്‍ത്തനമാണിത് .

Advertisment

നിരവധി ആനുകൂല്യങ്ങള്‍ ലഭ്യമാകുന്ന വിധത്തില്‍ രൂപകല്പന ചെയ്ത സ്‌കീമില്‍ നിന്നും ഇതിനോടകം നിരവധി സഹായങ്ങള്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. മണ്ഡലം തലത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനമാണ് ഇന്ന് നടക്കുന്നതെന്നും പരിപാടിയില്‍ മുഴുവന്‍ മണ്ഡലം ഭാരവാഹികളും പ്രധാന പ്രവര്‍ത്തകരും സംബന്ധിക്കണമെന്ന് അല്‍ അമാന കോഴിക്കോട് ജില്ലാ കണ്‍വീനര്‍ പി കെ ഇസ്ഹാഖ് അറിയിച്ചു.

bahrain news kmcc
Advertisment