/sathyam/media/media_files/2025/11/18/baharain-2025-11-18-23-03-59.jpg)
മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ (APAB) തങ്ങളുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി 'എപിഎബി സാന്ത്വനം' എന്ന പേര് പ്രഖ്യാപിച്ചു.
ഉം അൽ ഹസം കിംസ് ഹെൽത്ത് ഹോസ്പിറ്റലിൽ വച്ച് അസോസിയേഷൻ പ്രസിഡൻ്റ് ലിജോ കൈനടിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി അനൂപ് പള്ളിപ്പാട് സ്വാഗതം ആശംസിച്ചു.
ഡോക്ടർ ശ്രീമതി. കൃഷ്ണപ്രിയ ( സ്പെഷ്യലിസ്റ്റ് ഗൈനക്കോളജിസ്റ്റ് ) എപിഎബി സാന്ത്വനം എന്ന പേര് ഔദ്യോഗികമായി ഉത്ഘാടനം നിർവ്വഹിച്ചു.
അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തുന്ന വിവിധ ക്ഷേമ, സാന്ത്വന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഈ സംരംഭത്തിന്റെ ഔദ്യോഗിക ലോഗോ പ്രകാശന കർമ്മം ഡോക്ടർ ലിനിറ്റ് ( കിംസ് ഹെൽത്ത് ഹോസ്പിറ്റൽ ) നിർവ്വഹിച്ചു.
തുടർന്ന് അസോസിയേഷൻ രക്ഷാധികാരി ശ്രീ. ജോർജ്ജ് അമ്പലപ്പുഴ, സാന്ത്വനം പദ്ധിതി ജോയിൻ കൺവീനർ ശ്രീമതി. ശാന്തി ശ്രീകുമാർ എന്നിവർ ലോഗോ ഏറ്റുവാങ്ങി.
/filters:format(webp)/sathyam/media/media_files/2025/11/18/ab-2025-11-18-23-03-43.jpg)
കൺവീനർ ശ്രീ. സാം കാവാലം, ജോയിൻ കൺവീനർ ശ്രീമതി. ശാന്തി ശ്രീകുമാർ, കോർഡിനേറ്റേഴ്സ് ശ്രീ. പൗലോസ് കാവാലം, ശ്രീ. അജ്മൽ കായംകുളം, ശ്രീമതി. ആതിര പ്രശാന്ത്, ശ്രീമതി. ശ്യാമ ജീവൻ, ട്രഷറർ അജിത്ത് എടത്വ എന്നിവരെ സാന്ത്വനം പദ്ധിതിയുടെ മുന്നോട്ടുള്ള പ്രവർത്തനത്തിനായി തിരഞ്ഞെടുത്തു.
അസോസിയേഷന്റെ ജീവകാരുണ്യ സംരംഭങ്ങൾക്ക് ഒരു പുതിയ മുഖം നൽകുന്നതിന്റെ ഭാഗമായാണ് 'എപിഎബി സാന്ത്വനം' എന്ന പേര് നൽകിയതും ലോഗോ പ്രകാശനം ചെയ്തതും. വരും കാലങ്ങളിൽ ഈ പേരിലായിരിക്കും അസോസിയേഷന്റെ ചാരിറ്റി പ്രവർത്തനങ്ങൾ നടക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us