/sathyam/media/media_files/2026/01/04/091328bb-c6f0-49cb-a46f-5ed6180ba64e-1-2026-01-04-14-05-07.jpg)
ജിദ്ദ: കലാലയം സാംസ്കാരിക വേദി ജിദ്ദ നോർത്ത് സോൺ പ്രവാസി സാഹിത്യോത്സവ് സമാപിച്ചു. അഞ്ചു സെക്ടറുകൾ തമ്മിൽ മാറ്റുരച്ച സാഹിത്യോത്സവിൽ 84 ഇനങ്ങളിലായി 500-ഓളം പ്രതിഭകൾ പങ്കെടുത്തു. 11 വേദികളിലായി നടന്ന മത്സരങ്ങളിൽ 149 പോയിന്റുകൾ കരസ്ഥമാക്കി അനാക്കിഷ് സെക്ടർ ഒന്നാം സ്ഥാനവും 121 പോയിന്റുകൾ നേടി ഹിറാ സെക്ടർ രണ്ടാം സ്ഥാനവും 97 പോയിന്റുകൾ നേടി സാമിർ സെക്ടർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
15 ാ മത് എഡിഷൻ പ്രവാസി സാഹിത്യോത്സവ് കലാ പ്രതിഭയായി ഹംദാനിയ സെക്ടറിലെ ഷാഫിയെയും സർഗ്ഗ പ്രതിഭയായി അനാക്കിഷ് സെക്ടറിലെ ഇഹ്‌സാൻ അഹ്മദ് നവാസിനെയും തിരഞ്ഞെടുത്തു. വനിത വിഭാഗത്തിൽ ഹിറാ സെക്ടറിലെ മുഫീദ ജിബിനെ സർഗ്ഗ പ്രതിഭയായി തിരഞ്ഞെടുത്തു.
കാമ്പസ് വിഭാഗത്തിൽ അഹ്ദാബ് ഇന്റർനാഷണൽ സ്കൂൾ 77 പോയിന്റുകൾ നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കി. മഹദ് അൽ ഉലൂം ഇന്റർനാഷണൽ സ്കൂൾ രണ്ടാം സ്ഥാനവും നോവൽ ഇന്റർനാഷണൽ സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. നോവൽ ഇന്റർനാഷണൽ സ്കൂളിലെ അഹ്‌സാൻ അനസിനെ ക്യാമ്പസ് വിഭാഗത്തിൽ കലാ പ്രതിഭയായി തിരഞ്ഞെടുത്തു.
/filters:format(webp)/sathyam/media/media_files/2026/01/04/5aa1555e-801f-47eb-a582-4a20c9ea7478-2026-01-04-14-06-27.jpg)
രാവിലെ 9 മണിക്ക് ആരംഭിച്ച മത്സരപരിപാടികൾ ഐ സി എഫ് നാഷണൽ സെക്രട്ടറി മുജീബ് എ ആർ നഗർ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ മുഹ്സിൻ സഖാഫിയുടെ അധ്യക്ഷതയിൽ സഈദ് സഖാഫി പ്രാർത്ഥന നടത്തി. സോൺ സെക്രട്ടറിമാരായ ഫസൽ ഇർഫാനി സ്വാഗതവും സലിം പറഞ്ചേരി നന്ദിയും പറഞ്ഞു.
വൈകിട്ട് നടന്ന സാംസ്‌കാരിക സംഗമം ആർ എസ് സി ജിദ്ദ നോർത്ത് ചെയർമാൻ അബ്ദുൽ വാഹിദ് സഖാഫിയുടെ അധ്യക്ഷതയിൽ എഴുത്തുകാരനും ജേണലിസ്റ്റുമായ അഷ്‌റഫ് തൂണേരി ഉദ്ഘാടനം ചെയ്തു. സംഗമത്തിൽ കെഎംസിസി ജിദ്ദ ജനറൽ സെക്രട്ടറി വി. പി. മുസ്തഫ, ജിദ്ദ നവോദയ യുവജന വേദി കൺവീനർ ലാലു വേങ്ങൂർ, ഒ ഐ സി സി ജിദ്ദ വെസ്റ്റേൺ റീജിയൻ കമ്മിറ്റി ജനറൽ സെക്രട്ടറി അസ്ഹബ് വർക്കല, ഐ സി എഫ് ജിദ്ദ റീജിയൻ കമ്മിറ്റി ജനറൽ സെക്രട്ടറി സൈനുൽ ആബിദീൻ തങ്ങൾ, ആർ എസ് സി സൗദി വെസ്റ്റ് സെക്രട്ടറി റഫീഖ് കൂട്ടായി, ജിദ്ദ മർകസ് സെക്രട്ടറി അബ്ദുന്നാസർ അൻവരി, ജിദ്ദ മീഡിയ ഫോറം എക്സിക്യൂട്ടീവ് മെമ്പർ കബീർ കൊണ്ടോട്ടി എന്നിവർ സംസാരിച്ചു.
ആർ എസ് സി ജിദ്ദ നോർത്ത് സെക്രട്ടറിമാരായ അബൂബക്കർ സിദ്ധീഖ് ഫാളിലി സ്വാഗതവും ഷാഫി ബിൻ ശാദുലി കീനോട്ടും അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി സംഷാദ് നന്ദി പറഞ്ഞു. സോൺ സാഹിത്യോത്സവ് വിജയികൾ ജനുവരി 23 ന് മക്കയിൽ നടക്കുന്ന നാഷനൽ സാഹിത്യോത്സവിൽ ജിദ്ദ നോർത്തിനെ പ്രതിനിധീകരിച്ച് പങ്കെടുക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us