യാസ് ഷോസിന്റെ പേരിൽ പുതിയ ഇവന്റുകൾ പ്രഖ്യാപിച്ച്  ആർട്ട് യുഎഇ യും 1971 ഇവന്റ് കമ്പനിയും

ദുബായ് പാമിലെ വൺ & ഒൺലി വേദിയിൽ വെച്ചുകൊണ്ട് വർണ്ണാഭമായ ചടങ്ങിൽ ക്ഷണിക്കപ്പെട്ട അതിഥികളുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം

New Update
ab1

അബുദാബി: ആർട്ട് യുഎഇ യും 1971 ഇവന്റ് കമ്പനിയും ചേർന്നുകൊണ്ട് യാസ് ഷോസിന്റെ പേരിൽ പുതിയ ഇവന്റുകൾ പ്രഖ്യാപിച്ചു .

Advertisment

 ദുബായ് പാമിലെ വൺ & ഒൺലി വേദിയിൽ വെച്ചുകൊണ്ട് വർണ്ണാഭമായ ചടങ്ങിൽ ക്ഷണിക്കപ്പെട്ട അതിഥികളുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.

 ഷെയ്‌ഖ ഹിന്ദ് അൽ ഖാസിമി , ഷെയ്ഖ് സാലെം അൽ ഖാസിമി , ദുബായ് ലാൻഡ് ഡിപ്പാർട്ട് മെന്റ് സിഇഒ ഡോക്ടർ മാജിദ് അൽ മറിയു , ദുബായ് ടൂറിസം എക്കണോമിക് എക്സിക്യൂട്ടീവ് ഡയറക്ടർ ഷെയ്‌ഖ അൽ മുത്തവ , ദുബായ് കൾച്ചർ ഡയറക്ടർമാരായ ഖലീൽ അബ്ദുൽ വാഹിദ് , റാഫിയ സുൽത്താൻ അൽ സുവൈദി , പത്മശ്രീ തൊട്ട തരണി എന്നവർ ചേർന്നാണ് പുതിയ ഇവന്റുകളുടെ ലോഗോകൾ  പ്രകാശനം ചെയ്തത്.

db2

ഇന്ത്യ ഇന്റർനാഷണൽ മ്യൂസിക്ക് അവാർഡ്‌സും , ദുബായ് ആർട്സ് അവാർഡ്‌സും , ദുബായ് ഡെസർട്ട് ഫെസ്റ്റിവലും , അൽ ഐൻ ഡിസൈൻ ഡെയ്സുമാണ് പുതിയ വർഷത്തിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത് .

കൂടാതെ ദുബായ് മിഡ് നൈറ്റ് മാരത്തോൺ മാർച്ച് മാസത്തിലും , ഇന്റർനാഷണൽ മലയാളം ഫിലിം അവാർഡ്‌സ്  ഏപ്രിലിൽ അബുദാബിയിലും അരങ്ങേറും . 


പ്രശസ്ത സിനിമ ആർട്ട് ഡയറക്ടർ പത്മശ്രീ തോട്ട തരണിയെ ചടങ്ങിൽ പ്രത്യേകം ആദരിക്കുകയും അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ പ്രദർശനം ഡിസംബറിൽ നടത്തുവാനും തീരുമാനിച്ചു. 

thota-tharini

ഇക്കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷങ്ങൾക്കുള്ളിൽ  ദുബായിലെ ഏറ്റവും വലിയ റോഡ്ഷോ  മമ്മുട്ടി ഹിറ്റ് പരേഡും , ലാൽ സലാം എന്ന പേരിൽ മോഹൻലാലിന്റെ വേൾഡ് ടൂറും , സൈഫ് അലിഖാൻ കരീന കപൂർ ടീമിന്റെ ജഷൻ ഷോയും , ശോഭനയുടെ മായാരാവണും , ഹോളിവുഡിലെ ഫാസ്റ്റ് & ഫ്യൂരിയസ് സ്റ്റണ്ട് ഷോയും കാർപാർക്കിങ്ങും , ലാറ്റിൻ ആര്ട്ട് ഫെസ്റ്റിവലും കൂടാതെ 170 ഇൽ പരം ആർട്ട് എക്സിബിഷനും നടത്തുവാൻ ഇതിനകം സാധിച്ചുവെന്ന് ഭാരവാ​ഹികൾ അറിയിച്ചു. 

db3

നവംബറിലും ഡിസംബറിലും അന്തർദേശീയ കലാകാരന്മാരുടെ ചിത്ര പ്രദർശനങ്ങളും ജനുവരിയിൽ ഇന്ത്യൻ സ്നീക്കർ ഫെസ്റ്റിവലും സംഘടിപ്പിക്കുമെന്ന് ആര്ട്ട് യുഎഇ ഫൗണ്ടർ സത്താർ അൽ കരൻ വാർത്താക്കുറിപ്പിൽ അറിയിച്ചു .

Advertisment