സിഡ്നി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ആദരവുമായി ഓസ്ട്രേലിയയിലെ മലയാളി സമൂഹം ഒത്തുചേരുന്നു. ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സിഡ്നിയിലാണ് ഉമ്മന്‍ചാണ്ടി അനുസ്മരണം സംഘടിപ്പിക്കുന്നത്.
ഓഗസ്റ്റ് 5 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് പെന്‍ഡല്‍ ഹില്ലിലെ മല്ലൂസ് റെസ്റ്റോറന്‍റ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ നിരവധി പ്രമുഖര്‍ പങ്കെടുക്കും.