New Update
/sathyam/media/media_files/jS1gKByR63HUvHRfDswu.jpg)
മെൽബൺ: ആസ്‌ട്രേലയയിൽ ആയിരക്കണക്കിന് മലയാളികൾ തിങ്ങി പാർക്കുന്ന മെൽബണിൽ ഓണത്തെ വരവേൽക്കാൻ ഗംഭീര തയ്യാറെടുപ്പുകൾ. രാജ്യത്തെ തന്നെ ഏറ്റവും 'മുതിർന്ന' മലയാളി സംഘടന ആയ മലയാളീ അസോസിയേഷൻ ഓഫ് വിക്റ്റോറിയ (മാവ്) ആണ് വമ്പൻ തയ്യാറെടുപ്പുകളോടെ മലയാളികൾക്കായി ഓണം അവതരിപ്പിക്കുന്നത്.
Advertisment
ചലച്ചിത്ര താരവും പിന്നണി ഗായികയുമായ രമ്യ നമ്പീശൻ മുഖ്യാഥിതി ആയി എത്തുന്ന ഓണാഘോഷ ചടങ്ങിൽ നിരവധി പ്രമുഖർ പങ്കെടുക്കുന്നുണ്ട്. ഒരു വശത്ത് വടം വലി മുതൽ 'മലയാളി മങ്ക' മത്സരം വരെ ആഘോഷത്തിന്റെ ഭാഗമായെത്തുമ്പോൾ മറുവശത്ത് ഗംഭീര ഓണ സദ്യയും തയ്യാറാക്കുന്നുണ്ട്.
മാവിന്റെ സ്‌ഥിരം വേദി ആയ സ്പ്രിങ്‌വേൽ ടൗൺ ഹാളിൽ ആഗസ്ത് 19 ന് രാവിലെ 10 മണിക്ക് ആഘോഷപരിപാടികൾ ആരംഭിക്കും.