/sathyam/media/media_files/2025/08/05/hbcgv-2025-08-05-03-58-42.jpg)
ഓസ്ട്രേലിയ 2026ൽ വിദേശ വിദ്യാർഥികളെ 9% കൂടുതലായി അനുവദിക്കുമെന്നു വിദ്യാഭാസ മന്ത്രി ജേസൺ ക്ലെയർ തിങ്കളാഴ്ച്ച അറിയിച്ചു. തെക്കുകിഴക്കൻ ഏഷ്യയിൽ നിന്നുളള വിദ്യാർഥികൾക്കാവും മുൻഗണന.
വർധന വരുന്നതോടെ 295,000 വിദേശ വിദ്യാർഥികൾക്കായി ഓസ്ട്രേലിയ വാതിൽ തുറക്കും. നിലവിലുള്ള പരിധി 270,000 ആണ്.
അന്താരാഷ്ട്ര വിദ്യാഭ്യാസം വിദ്യാർഥികളെയും യൂണിവേഴ്സിറ്റികളെയും ദേശീയ താത്പര്യത്തെയും പിന്തുണയ്ക്കുന്നതാക്കുക എന്നതാണ് ലക്ഷ്യമെന്നു ക്ലെയർ പറഞ്ഞു.
ചൈനയുടെ മേലുളള സാമ്പത്തിക ആശ്രയം കുറയ്ക്കാനും തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായുളള ബന്ധം മെച്ചപ്പെടുത്താനും പുതിയ നയത്തിൽ മുൻഗണന നൽകും.
അന്താരാഷ്ട്ര വിദ്യാർഥികളുടെ തള്ളിക്കയറ്റം മൂലം കനത്ത സമമർദം ഉണ്ടായെന്നു വിദ്യാഭ്യാസ സഹമന്ത്രി ജൂലിയൻ ഹിൽ പറഞ്ഞു. അതു കൊണ്ടാണ് എണ്ണം കൂട്ടാൻ തീരുമാനിച്ചത്.
ഇപ്പോൾ അനുവദിച്ച 295,000 വിദേശ വിദ്യാർഥികളിൽ മൂന്നിൽ രണ്ടു യൂണിവേഴ്സിറ്റികളിൽ ആയിരിക്കും. ബാക്കി തൊഴിൽ അധിഷ്‌ഠിത വിദ്യാഭ്യാസവും പരിശീലനവും നൽകുന്ന കേന്ദ്രങ്ങൾക്കും.
അന്താരാഷ്ട്ര വിദ്യാർഥികൾക്കു സുരക്ഷിതമായ പാർപ്പിട സൗകര്യം വലിയ യൂണിവേഴ്സിറ്റികൾ ഉറപ്പാക്കണമെന്നു നിർദേശിച്ചിട്ടുണ്ട്. എങ്കിൽ മാത്രമേ കൂടിയ പ്രവേശനം അനുവദിക്കൂ. സൗത്ത്ഈസ്റ്റ് ഏഷ്യൻ വിദ്യാർഥികളെ കൊണ്ടുവരുന്നവർക്കു മുന്ഗണനയുമുണ്ട്.
വിദേശ വിദ്യാർഥികൾക്ക് പ്രിയപ്പെട്ട രാജ്യങ്ങളിൽ ഒന്നായ ഓസ്‌ട്രേലിയയിൽ ഏറ്റവുമധികം എത്തുന്നത് ഇന്ത്യൻ, ചൈനീസ് വംശജരാണ്. 2024ൽ വിദേശ വിദ്യാർഥികൾ ഓസ്‌ട്രേലിയൻ സമ്പദ് വ്യവസ്ഥയ്ക്കു യുഎസ് $33.05 ബില്യണ് തുല്യമായ തുക നൽകി.