Advertisment

ഓസ്ട്രേലിയ കുടിയേറ്റനിയമം പരിഷ്ക്കരിക്കുന്നു വാര്‍ഷിക കുടിയേറ്റം 50% കുറയ്ക്കും മലയാളികള്‍ക്ക് തിരിച്ചടിയാവും

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
hdbjsdwkd

സിഡ്നി: ഓസ്ട്രേലിയയില്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കുടിയേറ്റത്തിന്‍റെ തോത് പകുതിയായി കുറയ്ക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. 2025 ജൂണോടെ വാര്‍ഷിക കുടിയേറ്റം 250,000 ആയി കുറയ്ക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതിനായി രാജ്യാന്തര വിദ്യാര്‍ഥികള്‍ക്കും കുറഞ്ഞ വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ക്കുമുള്ള വീസ നിയമങ്ങളും

കര്‍ശനമാക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 10 വര്‍ഷത്തേക്കുള്ള പുതിയ ഇമിഗ്രേഷന്‍ നയമാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി ക്ളെയര്‍ ഒ നീല്‍ വ്യക്തമാക്കി.

Advertisment

സമീപകാലത്ത് ഓസ്ട്രേലിയയില്‍ കുടിയേറ്റം റെക്കോര്‍ഡ് തലത്തിലേക്ക് ഉയര്‍ന്നിരുന്നു. ഇതോടെ അടിസ്ഥാന സൗകര്യ പ്രശ്നങ്ങളും താമസ സൗകര്യത്തിനുള്ള ലഭ്യതയുമെല്ലാം സര്‍ക്കാരിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അതേസമയം, രാജ്യത്ത് വൈദഗ്ധ്യമുള്ള തൊഴിലാളികകളുടെ അഭാവം നിലനില്‍ക്കുന്നുണ്ട്. അവരെ ആകര്‍ഷിക്കാന്‍ വേണ്ടവിധം സാധിക്കുന്നില്ലെന്നതും രാജ്യം നേരിടുന്ന മറ്റൊരു പ്രതിസന്ധിയാണ്.

2023 ജൂണ്‍ വരെ ഒരു വര്‍ഷത്തില്‍ 510,000 ആളുകള്‍ ഓസ്ട്രേലിയയില്‍ എത്തി. ഇവരുടെ എണ്ണം കുറച്ച് രാജ്യത്തിന് ആവശ്യമായ ആളുകളെ മാത്രം സ്വീകരിക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി വാര്‍ഷിക കുടിയേറ്റം 50% കുറയ്ക്കുമെന്നും മന്ത്രി പറഞ്ഞു.

പുതിയ നടപടികളില്‍ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്കുള്ള മിനിമം ഇംഗ്ളിഷ് ഭാഷാ പരിജ്ഞാനവും രണ്ടാമത്തെ വീസയ്ക്ക് അപേക്ഷിക്കുന്നവരുടെ കാര്യത്തിലുള്ള കൂടുതല്‍ സൂക്ഷ്മപരിശോധനയും ഉള്‍പ്പെടുന്നു. ഏതെങ്കിലും തുടര്‍ പഠനം അവരുടെ അക്കാദമിക് അഭിലാഷങ്ങളെയോ അവരുടെ കരിയറിനെയോ മുന്നോട്ട് കൊണ്ടുപോകുമെന്ന് അവര്‍ തെളിയിക്കണം. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഓസ്ട്രേലിയയില്‍ ഏകദേശം 650,000 വിദേശ വിദ്യാര്‍ഥികളുണ്ട്,അവരില്‍ പലരും രണ്ടാം വീസയിലാണ് രാജ്യത്ത് എത്തിയിരിക്കുന്നത്.

എന്നാല്‍ ഉയര്‍ന്ന വൈദഗ്ധ്യമുള്ള സാങ്കേതിക തൊഴിലാളികള്‍ അല്ലെങ്കില്‍ പരിചരണ തൊഴിലാളികള്‍ പോലുള്ള 'സ്പെഷ്യലിസ്ററ്' അല്ലെങ്കില്‍ രാജ്യത്തിന് അത്യാവശ്യമുള്ള കഴിവുകളുള്ള കുടിയേറ്റക്കാര്‍ക്കുള്ള വീസയും സ്ഥിരതാമസത്തിനുള്ള മികച്ച സാധ്യതകളും ഉറപ്പുവരുത്തുന്നതിന് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 

പുതിയ നയങ്ങള്‍ ഓസ്ട്രേലിയയ്ക്ക് ആവശ്യമായ കൂടുതല്‍ തൊഴിലാളികളെ ആകര്‍ഷിക്കുകയും രാജ്യത്ത് താമസിക്കുന്നവരും ജോലി ചെയ്യുന്നവരും പഠിക്കുന്നവരും ചൂഷണം ചെയ്യപ്പെടാനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

ബ്രിട്ടനും കാനഡയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലും വീസ നിയമങ്ങള്‍ പുനരാവിഷ്ക്കരിച്ചതിന്റെ പിന്നാലെയുള്ള ഓസ്ട്രേലിയയുടെ നടപടി ഇന്‍ഡ്യാക്കാര്‍ക്ക് മലയാളികള്‍ക്ക് തിരിച്ചടിയാവും. 

Australia Immigration Law
Advertisment