ഓസ്ട്രേലിയന്‍ സെനറ്റര്‍ ഭഗവദ് ഗീതയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്തു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
cffvcf5555

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ പാര്‍ലമെന്റില്‍ സെനറ്ററായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വംശജന്‍ സത്യപ്രതിജ്ഞ ചെയ്തത് ഭഗവദ് ഗീതയില്‍ തൊട്ട്. ലേബര്‍ പാര്‍ട്ടിയുടെ പ്രതിനിധിയായ വരുണ്‍ ഘോഷാണ് ഓസ്ട്രേലിയന്‍ പാര്‍ലമെന്റില്‍ പുതിയ കീഴ്വഴക്കം സൃഷ്ടിച്ചിരിക്കുന്നത്.

Advertisment

ആദ്യമായാണ് ഓസ്ട്രേലിയന്‍ പാര്‍ലമെന്റഇല്‍ ഒരാള്‍ ഭഗവദ്ഗീത തൊട്ട് പ്രതിജ്ഞയെടുക്കുന്നതെന്ന് അദ്ദേഹത്തെ സ്വാഗതം ചെയ്തു കൊണ്ട് ഓസ്ട്രേലിയന്‍ വിദേശകാര്യമന്ത്രി പെന്നി വോങ് പറഞ്ഞു. പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ശക്തമായ ശബ്ദമാണ് ഘോഷ് എന്നും മന്ത്രി പറഞ്ഞു.

അഭിഭാഷകന്‍ കൂടിയാണ് ഈ മുപ്പത്തെട്ടുകാരന്‍. 1985ല്‍ ഇന്ത്യയില്‍ ജനിച്ച വരുണ്‍ ഘോഷ് ഡോക്ടറായ മാതാപിതാക്കള്‍ക്കൊപ്പമാണ് ഓസ്ട്രേലിയയിലേക്ക് കുടിയേറിയത്. കേംബ്രിജ് യൂണിവേഴ്സിറ്റിയില്‍നിന്ന് നിയമത്തില്‍ മാസ്ററര്‍ ബിരുദം നേടിയിട്ടുണ്ട്. 

Bhagavad Gita Australian senator
Advertisment