ടാറ്റൂ ചെയ്യുന്നവര്‍ക്ക് ഓസ്ട്രിയയില്‍ യാത്രാ സൗജന്യം

ഓസ്ട്രിയയില്‍, ടാറ്റു അടിക്കുന്നവര്‍ക്ക് ഒരു വര്‍ഷം മുഴുവന്‍ പൊതുഗതാഗത യാത്ര സൗജന്യമാക്കി

New Update
austria_free_ticket

വിയന്ന: ഓസ്ട്രിയയില്‍, ടാറ്റു അടിക്കുന്നവര്‍ക്ക് ഒരു വര്‍ഷം മുഴുവന്‍ പൊതുഗതാഗത യാത്ര സൗജന്യമാക്കി. പക്ഷേ, ഏതെങ്കിലും ടാറ്റൂ പോരാ, കൈ്ളമറ്റ് ടിക്കറ്റ് എന്നു തന്നെ ടാറ്റൂ ചെയ്യണം.

Advertisment

പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണ് നടപടി. ഓസ്ട്രിയന്‍ കാലാവസ്ഥ മന്ത്രി ലിയൊനോര്‍ ഗെവെസ്ളറാണ് പദ്ധതി അവതരിപ്പിച്ചത്. ട്രെയിന്‍, മെട്രോ, യാത്രകള്‍ ഇവര്‍ക്ക് സൗജന്യമായി ഉപയോഗിക്കാം. ഓസ്ട്രിയന്‍ കൈ്ളമറ്റ് ടിക്കറ്റ് ക്യാമ്പിന്‍റെ ഭാഗമാണിത്.

1000 യൂറോയുടെ ടിക്കറ്റിന് തുല്യമായിരിക്കണം ടാറ്റു എന്നൊരു നിബന്ധന കൂടിയുണ്ട്. ടാറ്റു പതിക്കുന്ന ആദ്യ മൂന്നുപേര്‍ക്കാണ് സൗജന്യ യാത്ര ലഭിക്കുകയെന്നും മന്ത്രി പറഞ്ഞു.

അതേസമയം, സര്‍ക്കാര്‍ പരസ്യം ശരീരത്തില്‍ പതിക്കുന്നതിന് ജനങ്ങള്‍ക്ക് പണം നല്‍കാനാകില്ലെന്നും പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട്. 

austria_free_ticket
Advertisment