അനിയന്ത്രിത കുടിയേറ്റമാണ് ഓസ്ട്രേലിയയിൽ തീവ്രവാദം വളർത്തിയതെന്നു ഗാബർഡ്

New Update
V

ഇസ്ലാമിക തീവ്രവാദം സ്വാതന്ത്ര്യത്തിനു ഏറ്റവും വലിയ ഭീഷണിയാണെന്നു യുഎസ് ഡയറക്ടർ ഓഫ് നാഷനൽ ഇന്റലിജൻസ് തുൾസി ഗാബർഡ് പറഞ്ഞു. ഓസ്ട്രേലിയയിൽ യഹൂദരെ കൂട്ടക്കൊല ചെയ്തതിനെ കുറിച്ചു പരാമർശിക്കയായിരുന്നു ഗാബർഡ്.

Advertisment

ഓസ്ട്രേലിയയിലേക്കു വൻ തോതിൽ ഇസ്ലാമിസ്റുകൾ അഥവാ തീവ്രവാദികൾ എത്തിയതാണ് ഈ ദുരന്തത്തിനു കാരണമെന്നു അവർ എക്‌ിൽ കുറിച്ചു. ഓസ്ട്രേലിയയെ ഇസ്ലാമിക രാഷ്ട്രമാക്കാനാണ് അവർ ശ്രമിക്കുന്നത്.

യുറോപ്പിനും ഓസ്ട്രേലിയക്കും ഒരു പക്ഷെ ആ പ്രശ്‌നം നേരിടാൻ കഴിയാത്ത അവസ്ഥ ഉണ്ടാവാം. എന്നാൽ യുഎസിന് അങ്ങിനെയല്ലെന്നു ഗാബർഡ് എഴുതി.

അതിർത്തി സുരക്ഷ ഭദ്രമാക്കിയതിനു അവർ പ്രസിഡന്റ് ട്രംപിനെ പ്രശംസിച്ചു.

ഗാബർഡ് കുടിയേറ്റ വിരുദ്ധ വികാരം ഉയർത്തുകയാണ് എന്നു വിമർശകർ പറഞ്ഞു. കുടിയേറ്റവും തീവ്രവാദവും തമ്മിൽ ബന്ധപ്പെടുത്തേണ്ട കാര്യമില്ല.

Advertisment