ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
/sathyam/media/media_files/4ZDKELW5zr5HfeJcbb7e.jpg)
സിഡ്നി: ഓസ്ട്രേലിയയിലെ ക്വീന്‍സ്ളാന്‍ഡിനു സമീപമുള്ള മൗണ്ട് ഇസയിലെ വെള്ളപ്പൊക്കത്തില്‍ ഇന്ത്യക്കാരി മുങ്ങിമരിച്ചു. ഇന്ത്യക്കാരിയാണെന്നല്ലാതെ മരിച്ച വ്യക്തിയുടെ മറ്റു വിവരങ്ങള്‍ ഇന്ത്യന്‍ ഹൈകമ്മിഷന്‍ പുറത്തുവിട്ടിട്ടില്ല.
Advertisment
മരിച്ചയാളുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നുവെന്നും കുടുംബത്തിന് ആവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നും ഇന്ത്യന്‍ ഹൈകമ്മിഷന്‍ വ്യക്തമാക്കി.
നേരത്തേ പ്രളയത്തില്‍ മുങ്ങിപ്പോയ കാറില്‍ നിന്ന് ഒരു സ്ത്രീയെയും മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ക്വീന്‍സ്ലന്‍ഡില്‍ കാറ്റും മഴയും തുടരുന്നതിനാല്‍ മിന്നല്‍ പ്രളയത്തിനുള്ള സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ക്വീന്‍സ്ലന്ഡ് പൊലീസ് അറിയിച്ചു. മോട്ടര്‍വാഹനങ്ങളുമായി പുറത്തേക്കിറങ്ങുന്നവര്‍ വെള്ളപ്പൊക്കത്തിലേക്ക് വാഹനവുമായി ഇറങ്ങരുതെന്നും പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്.