/sathyam/media/media_files/2025/08/17/yyyh-2025-08-17-03-21-26.jpg)
മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ ഇന്ത്യാക്കാരുടെ സ്വാതന്ത്ര്യ ദിനാഘോഷം ഖലിസ്ഥാന്‍ വാദികള്‍ തടസപ്പെടുത്തി. ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന് മുന്നിലായിരുന്നു ഇന്ത്യയുടെ 79~ാം സ്വാതന്ത്ര്യദിന പരിപാടി സംഘടിപ്പിച്ചിരുന്നത്.
എന്നാല്‍ സമാധാനപരമായി ആഘോഷങ്ങള്‍ നടക്കുന്നതിനിടെ, ഖലിസ്ഥാന്‍ ഭീകരര്‍ പതാകകളുമായി എത്തി ഇന്ത്യവിരുദ്ധ മുദ്രാവാക്യം വിളിക്കാന്‍ തടങ്ങി. ഇതോടെ ഓസ്ട്രേലിയന്‍ സുരക്ഷാ സേനയും സ്ഥലത്തെത്തി സ്വാതന്ത്ര്യ ദിനാഘോഷം അലങ്കോലപ്പെട്ടു. സംഭവത്തിന്‍റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഓസ്ട്രേലിയയില്‍ ബൊറോണിയയിലുള്ള സ്വാമിനാരായണ്‍ ക്ഷേത്രത്തില്‍ ഇവര്‍ അക്രമം നടത്തിയതിനു ആഴ്ചകള്‍ക്കുള്ളിലാണ് ഈ സംഭവം. ചുവന്ന സ്പ്രേ പെയിന്‍റു കൊണ്ട് ക്ഷേത്രത്തിന്‍റെ ചുവരില്‍ വിദ്വേഷ മുദ്രാവാക്യങ്ങളും അസഭ്യ വാചകങ്ങളും എഴുതിവച്ച ശേഷം ഹിറ്റ്ലറുടെ ഒരു ചിത്രവും ഇവിടെ സ്ഥാപിച്ചാണ് അക്രമികള്‍ മടങ്ങിയത്. ഇതേ സ്ഥലത്തുണ്ടായിരുന്ന രണ്ട് ഏഷ്യന്‍ റെസ്റേറാറന്‍റുകളിലും സമാനമായി ഇവര്‍ അക്രമം നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.
ആക്രമണത്തെ ഹിന്ദു കൗണ്‍സില്‍ ഓഫ് ഓസ്ട്രേലിയയുടെ വിക്ടോറിയ ചാപ്റ്ററിന്‍റെ തലവനായ മക്രന്ദ് ശക്തമായി അപലപിച്ചു. ഇതിനും ആഴ്ചകള്‍ക്കു മുന്‍പ് അഡ്ലെയ്ഡില്‍ 23കാരനായ ഇന്ത്യന്‍ വംശജനെ ഖലിസ്ഥാന്‍ ഭീകവാദികള്‍ ആക്രമിച്ചിരുന്നു.