ഓസ്ട്രേലിയയില്‍ വീണ്ടും ഇന്ത്യന്‍ വംശജനു നേരേ വംശീയ ആക്രമണം

New Update
Hvggvf

കാന്‍ബെറ: ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ വംശജനുനേരേ വീണ്ടും വംശീയ ആക്രമണം. സൗരഭ് ആനന്ദ് എന്ന 33കാരനാണ് കത്തികൊണ്ട് വെട്ടേല്‍ക്കുകയും കുത്തേല്‍ക്കുകയും ചെയ്തത്. ദിവസങ്ങള്‍ക്കുമുമ്പ് ചരണ്‍പ്രീത് സിങ് എന്ന 23കാരനായ വിദ്യാര്‍ഥി വംശീയാധിക്ഷേപത്തിനും മര്‍ദനത്തിനും ഇരയായതിനുപിന്നാലെയാണ് പുതിയ സംഭവം.

Advertisment

ക്രൂരമായ ആക്രമണമാണ് നടന്നതെന്ന് പൊലീസ് തന്നെ പറയുന്നു. അഞ്ചുപേരടങ്ങിയ സംഘം വളഞ്ഞ് സൗരഭിനെ വെട്ടുകയായിരുന്നു. വെട്ടേറ്റ് സൗരഭിന്‍റെ കൈ അറ്റുതൂങ്ങി. നിരവധി തവണ കുത്തേല്‍ക്കുകയും ചെയ്തു. നട്ടെല്ലിന് പൊട്ടലുണ്ട്.

ഷോപ്പിങ് സെന്‍ററിലെ ഫാര്‍മസിയില്‍നിന്ന് മരുന്ന് വാങ്ങി മടങ്ങവെയായിരുന്നു ക്രൂര ആക്രമണം.

ജൂലായ് 19നായിരുന്നു 23കാരന് നേരെയുണ്ടായ ആക്രമണം. അഡ്ലൈഡിലെ കിന്റോര്‍ അവന്യുവില്‍ രാത്രി നഗരത്തിലെ ലൈറ്റ് ഷോ കാണാനെത്തിയപ്പോഴായിരുന്നു പ്രകോപനങ്ങളൊന്നുമില്ലാതെ അഞ്ചംഗ സംഘം ആക്രമണം അഴിച്ചുവിട്ടത്. ഇന്ത്യക്കാര്‍ക്കെതിരെ തെറിയഭിഷേകം നടത്തികൊണ്ട് ആക്രമണം നടത്തുകയായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കാറില്‍ നിന്നും വലിച്ചിഴച്ച ശേഷം, റോഡിലിട്ട് മര്‍ദിക്കുകയായിരുന്നു. ആക്രമണങ്ങളില്‍ മുഖത്തും ദേഹമാസകലവും പരിക്കേറ്റ ചരണ്‍പ്രീത് സിങ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Advertisment