കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോ​​ഗം നിരോധിച്ച് ഓസ്ട്രേലിയ. 16 വയസിന് താഴെയുള്ള കുട്ടികൾക്ക് ഇനി ഇൻസ്റ്റ​ഗ്രാമും യൂട്യൂബും ഉപയോ​ഗിക്കാൻ സാധിക്കില്ല. വിലക്ക് പ്രാബല്യത്തിൽ വരിക ഈ വർഷം അവസാനത്തോടെ. ആഗോളതലത്തിൽ ശ്രദ്ധ നേടി ഓസ്ട്രേലിയയുടെ വമ്പൻ നീക്കം

New Update
social media 1

സിഡ്നി: 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്തി ഓസ്ട്രേലിയ. കുട്ടികളുടെ സോഷ്യൽ മീഡിയ ബാൻ ഏർപ്പെടുത്തിയ ആദ്യ രാജ്യമാണ് ഓസ്ട്രേലിയ. 

Advertisment

യൂട്യൂബ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം അല്ല എന്ന കമ്പനി വാദത്തെ മുഖവിലയ്ക്കെടുക്കാതെയാണ് ഓസ്ട്രേലിയൻ ​ഗവൺമെന്റിന്റെ നടപടി.


ഡിസംബർ മുതൽ നിരോധിക്കപ്പെടുന്ന ടിക് ടോക്ക്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, എക്സ്, സ്‌നാപ്ചാറ്റ് മുതലായ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കൊപ്പം യൂട്യൂബിനും നിയന്ത്രണങ്ങൾ ബാധകമാകും.


“കുട്ടികളെ സംരക്ഷിക്കുക എന്നതിനർത്ഥം ചില ബുദ്ധിമുട്ടുള്ള പ്രശ്നങ്ങൾ ഏറ്റെടുക്കുക എന്നാണ്, 16 വയസ്സിന് താഴെയുള്ളവർക്കുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അതിനാൽ നിരോധിക്കുന്നു. ഈ പ്ലാറ്റ്ഫോമുകളിൽ കുട്ടികൾ സ്വയം അവരുടെ പാത തെരഞ്ഞെടുക്കുമ്പോൾ അത് അവരെ ദോഷകരമായി ബാധിക്കും.” ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് പ്രസ്താവനയിൽ പറഞ്ഞു.

ഈ വർഷം അവസാനത്തോടെയായിരിക്കും 16 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽമീഡിയ ഉപയോ​ഗിക്കുന്നതിനുള്ള വിലക്ക് പ്രാബല്യത്തിൽ വരിക.


ഇത് പ്രകാരം ടെക് കമ്പനികൾക്ക് പ്രായപൂർത്തിയാകാത്തവരുടെ അക്കൗണ്ടുകൾ നിർജീവമാക്കേണ്ടതായി വരും. കുട്ടകൾക്ക് പുതിയ അക്കൗണ്ട് ആരംഭിക്കാനും സാധിക്കല്ല.


നിരോധനം യൂട്യൂബിനും ബാധകമാണെങ്കിലും ഉള്ളടക്കം കാണാൻ സാധിക്കും. എന്നാൽ വീഡിയോകൾക്ക് അഭിപ്രായം നൽകാനോ, പോസ്റ്റ് അപ് ചെയ്യാനോ സാധിക്കില്ല.

ഓൺലൈൻ ഗെയിമിങ്, സന്ദേശമയയ്ക്കാൻ ഉപയോ​ഗിക്കുന്ന ആപ്പുകൾ, വിദ്യാഭ്യാസം, ആരോഗ്യ സംബന്ധിയായ ആപ്പുകൾ എന്നിവയ്ക്ക് നിരോധനം ബാധകമല്ല.

ആഗോളതലത്തിൽ ശ്രദ്ധ നേടിയ ഓസ്ട്രേലിയയുടെ ഈ നീക്കം പിന്തുടർന്ന് നോർവേയും സമാനമായ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരത്തിലൊരു നീക്കം യു കെയുടെ പരി​ഗണനയിലുമുണ്ട്.

Advertisment