ഓസ്ട്രേലിയയില്‍ മമ്മൂട്ടിയുടെ ചിത്രമുള്ള സ്ററാമ്പ്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
mammootty_stamp_realsed

കാന്‍ബറ: മെഗാ സ്ററാര്‍ മമ്മൂട്ടിയ്ക്ക് ഓസ്ട്രേലിയന്‍ പാര്‍ലമെന്‍റ് സമിതിയുടെ ആദരവ്. മമ്മൂട്ടിയുടെ ചിത്രമുള്ള പതിനായിരം പേഴ്സണലൈസ്ഡ് സ്ററാമ്പുകള്‍ ഓസ്ട്രേലിയ ഇന്ത്യ ബിസിനസ് കൗണ്‍സിന്റെ സഹകരണത്തോടെ പുറത്തിറക്കി. കാന്‍ബറയിലെ ഓസ്ട്രേലിയന്‍ ദേശീയ പാര്‍ലമെന്‍റിലെ 'പാര്‍ലമെന്‍ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യ' ആയിരുന്നു സംഘാടകര്‍. ഇതിന്റെ ഉദ്ഘാടനം പാര്‍ലമന്‍റ് ഹൗസ് ഹാളില്‍ നടന്നു.

Advertisment

പ്രധാനമന്ത്രി ആന്‍റണി ആല്‍ബനീസിയുടെ പ്രതിനിധിയും പാര്‍ലമെന്‍ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ ഡോ ആന്‍ഡ്രൂ ചാള്‍ട്ടന്‍ എം പി ആദ്യ സ്ററാമ്പ് ഓസ്ട്രേലിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ മന്‍പ്രീത് വോറയ്ക്കു കൈമാറി പ്രകാശനം നിര്‍വഹിച്ചു.

ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള വ്യാപാര വാണിജ്യ സാംസ്കാരിക സൗഹൃദം പ്രോത്സാഹിപ്പിക്കുന്നതിനു ഓസ്ട്രേലിയന്‍ ദേശീയ പാര്‍ലമെന്‍റിലെ എം.പി മാരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന സമിതി ആണ് "പാര്‍ലമെന്‍ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യ'. ഇന്ത്യന്‍ സാംസ്കാരികതയുടെ മുഖമായി തങ്ങള്‍ മമ്മൂട്ടിയെ കാണുന്നുവെന്നും മമ്മൂട്ടിയെ ആദരിക്കുക വഴി ഇന്ത്യയുടെ മഹത്തായ സാംസ്കാരികതയെയാണ് തങ്ങള്‍ ആദരിക്കുന്നതെന്നും ഡോ. ആന്‍ഡ്രൂ ചാള്‍ട്ടന്‍ എം.പി പറഞ്ഞു.

താന്‍ വളര്‍ന്ന് വന്ന തന്റെ സമൂഹത്തിനു വേണ്ടി മമ്മൂട്ടി ചെയ്യുന്ന കാര്യങ്ങള്‍ ഓരോ ഇന്ത്യന്‍ സെലിബ്രിറ്റികളും മാതൃകയാക്കണമെന്ന് ഓസ്ട്രേലിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ മന്‍പ്രീത് വോറ അഭിപ്രായപ്പെട്ടു. പേഴ്സണലൈസ്ഡ് സ്ററാമ്പില്‍ നല്‍കിയിരിക്കുന്ന ചിത്രം പകര്‍ത്തിയത് പാലക്കാട് ആലത്തൂരുകാരനായ ഫോട്ടോഗ്രാഫര്‍ ദിലീപ് സി.കെയാണ്. 

mammootty
Advertisment