/sathyam/media/media_files/2025/12/18/d-2025-12-18-03-59-35.jpg)
ഓസ്ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിലുണ്ടായ വെടിവയ്പ്പിൽ 15 പേർ കൊല്ലപ്പെട്ട സംഭവത്തിൽ, തോക്കുധാരിയെന്ന് സംശയിക്കുന്ന നവീദ് അക്രത്തിനെതിരെ 15 കൊലപാതകക്കുറ്റങ്ങൾ അടക്കം 59 കുറ്റങ്ങൾ ചുമത്തി.
സിഡ്നിയിലെ ആശുപത്രിയിൽ ചികിത്സയിലുള്ള പ്രതി കോമയിൽ നിന്ന് ഉണർന്ന ശേഷമാണ് കുറ്റം ചുമത്തിയത്.
പൊലീസ് വെടിവയ്പ്പിൽ ഗുരുതരമായി പരിക്കേറ്റ നവീദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മറ്റൊരു പ്രതിയായ നവീദിന്റെ പിതാവ് സാജിദ് അക്രം (50) സംഭവസ്ഥലത്ത് തന്നെ വെടിയേറ്റ് മരിച്ചിരുന്നു. കൊലക്കുറ്റം, കൊലപാതക ഉദ്ദേശ്യത്തോടെയുള്ള ഉപദ്രവം, ഭീകരവാദം പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കുറ്റങ്ങൾ, സ്ഫോടകവസ്‌തു നിയമവുമായി ബന്ധപ്പെട്ട 40 കുറ്റങ്ങൾ എന്നിവയാണ് നവീദിനെതിരെ ചുമത്തിയിരിക്കുന്നത്.
സംഭവ സ്ഥലത്തുണ്ടായിരുന്ന പ്രതിയുടെ കാറിൽ നിന്ന് ഐഇഡി അടക്കമുള്ള സ്ഫോടകവസ്തുക്കൾ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ഞായറാഴ്ച ഉച്ച കഴിഞ്ഞായിരുന്നു ബോണ്ടി ബീച്ചിൽ വെടിവെപ്പുണ്ടായത്. പത്തു വയസ്സുകാരി ഉൾപ്പെടെ പതിനഞ്ചു പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്നു ഇന്ത്യൻ വിദ്യാർത്ഥികൾ അടക്കം 40 പേർക്ക് പരിക്കേറ്റതായി ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജൂത ആഘോഷമായ 'ഹനുക്ക' നടക്കുന്നതിനിടെയായിരുന്നു ആക്രമണം ഉണ്ടായത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us