/sathyam/media/media_files/MVYbutEpMG70rnWbSBed.jpg)
കാൻബെറ: ഓസ്‌ട്രേലിയയിലെ പെർത്തിൽ ഒരാളെ കത്തിക്കു കുത്തിയ 16കാരനു ഭീകര ബന്ധമുണ്ടെന്നു പോലീസ് പറഞ്ഞു. പാർക്കിൽ വച്ചാണ് 30 വയസിനടുത്തു പ്രായമുള്ളയാളെ കുത്തിയത്.
കൊക്കേഷ്യൻ വെള്ളക്കാരനായ പ്രതിയെ കുറിച്ച് കുറെ നാളായി മുസ്ലിങ്ങൾ പരാതി പറഞ്ഞിരുന്നുവെന്നു പോലീസ് കമ്മിഷണർ കോൾ ബ്ളാൻച് പറഞ്ഞു.
ശനിയാഴ്ച രാത്രി 10 മണിയോടെ ആക്രമണത്തിനു മുൻപ് അയാൾ തന്നെയാണ് പോലിസിനെ വിളിച്ചത്. എന്നാൽ എവിടെയാണ് സ്ഥലമെന്നു പറഞ്ഞില്ല. കുറേക്കഴിഞ്ഞു ഒരു കാർ പാർക്കിൽ കത്തിയുമായി ഒരു യുവാവ് പാഞ്ഞു നടക്കുന്നുവെന്നു ആരോ ഫോണിൽ വിളിച്ചു പറഞ്ഞു.
രംഗത്തെത്തിയ മൂന്ന് ഓഫീസർമാരെ അയാൾ കത്തിയുമായി നേരിട്ടു. പോലീസ് റ്റേസർ ഉപയോഗിച്ച് അയാളെ കീഴടക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്നാണ് വെടിവച്ചതെന്നു ബ്ളാൻച് പറഞ്ഞു.
പ്രതി തീവ്രവാദിയാണെന്നു സൂചനയുള്ളതായി വെസ്റ്റേൺ ഓസ്‌ട്രേലിയ പ്രധാനമന്ത്രി റോജർ കുക്ക് പറഞ്ഞു. എന്നാൽ കൂടെ ആരെങ്കിലും ഉള്ളതായി സൂചനയില്ല.
കുത്തേറ്റയാൾ ആശുപത്രിയിലുണ്ട്. നില ഗുരുതരമാണ്. അദ്ദേഹം ആക്രമിക്കപ്പെട്ട വിവരം പിന്നീടാണ് അറിഞ്ഞതെന്നു ബ്ളാൻച് പറഞ്ഞു. ഇന്റെർനെറ്റിൽ തീവ്രവാദം പഠിക്കുന്ന ഗ്രൂപ്പിൽ അംഗമായിരുന്നു അക്രമിയെന്നു പോലീസ് പറഞ്ഞു.
ഓസ്‌ട്രേലിയയിൽ ഭീകരതയ്‌ക്കോ അക്രമത്തിനോ സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി ആന്റണി അൽബാനിസ് പറഞ്ഞു.