/sathyam/media/media_files/2025/12/16/f-2025-12-16-04-49-28.jpg)
സിഡ്നി : സിഡ്നിയിലെ ബോണ്ടി ബീച്ചില്‍ ഇസ്രായേല്‍ ആഘോഷ പരിപാടിക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് ലോക നേതാക്കള്‍. ഓസ്ട്രേലിയയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ബോണ്ടി ബീച്ചില്‍ ഇന്നലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ട് നടന്ന സംഭവത്തില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ബീച്ചില്‍ നടന്ന ഒരു പൊതുചടങ്ങിനിടെയാണ് ജൂത വിരുദ്ധ മുദ്രാവാക്യങ്ങളും ഭീഷണികളും ഉയര്‍ത്തി 18 പേരെ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു.. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിന്നുവെന്നും, സുരക്ഷാ സേന ഇടപെട്ട് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയതായും അധികൃതര്‍ അറിയിച്ചു. സമൂഹത്തിനെതിരായ അന്റ്റിസെമിറ്റിക് യഹൂദ വിരുദ്ധ പ്രക്ഷോഭമായിരുന്നു ഇതെന്ന് സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്.
ബോണ്ടി ബീച്ചില്‍ ജൂത ജനതയ്‌ക്കെതിരായ ഭീകരാക്രമണം ദു:ഖകരവും ഞെട്ടിക്കുന്നതുമാണെന്ന് ബ്രിട്ടനിലെ ചാള്‍സ് രാജാവ് പറഞ്ഞു:
ഓസ്‌ട്രേലിയന്‍ ജനതയുടെ വേദനയില്‍ പങ്കുചേരുന്നതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു.ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഒപ്പമാണ് ഫ്രാന്‍സ്. നമ്മെയെല്ലാം വേദനിപ്പിക്കുന്ന സെമിറ്റിക് വിരുദ്ധ വിദ്വേഷത്തിനെതിരെ പോരാടുന്നത് തുടരുമെന്നും മാക്രോണ്‍ വ്യക്തമാക്കി.
ഈ ലോകത്ത് സെമിറ്റിക് വിരുദ്ധതയ്ക്ക് സ്ഥാനമില്ലെന്നും ആക്രമണത്തിന്റെ ഇരകളോടും ജൂത സമൂഹത്തോടും, ഓസ്‌ട്രേലിയയിലെ ജനങ്ങളോടും ഒപ്പമാണെന്നും യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു.ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സും സംഭവത്തെ ശക്തമായി അപലപിച്ചു. ജര്‍മ്മനിയിലും ലോകമെമ്പാടും നടക്കുന്ന സെമിറ്റിക് വിരുദ്ധതയ്‌ക്കെതിരെ പോരാടണമെന്നും മെര്‍സ് അഭിപ്രായപ്പെട്ടു.
അപലപിച്ച് മാര്‍ട്ടിനും കോണോളിയും
സിഡ്നിയിലെ ജൂത സമൂഹത്തെ ലക്ഷ്യം വച്ചുള്ള ആക്രമണം ഞെട്ടിക്കുന്നതും പരിഭ്രാന്തിയുണ്ടാക്കുന്നതുമാണെന്ന് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ പറഞ്ഞു.വിദ്വേഷത്തിനോ അക്രമത്തിനോ ഒരിടത്തും സ്ഥാനമില്ല. ബോണ്ടി ബീച്ചില്‍ ഹനുക്ക ആഘോഷിക്കാന്‍ ഒത്തുകൂടിയവര്‍ക്കു നേരെയുണ്ടായ ആക്രമണത്തെ ഒരു വിധത്തിലും അംഗീകരിക്കാനാവില്ല. സിഡ്‌നിയിലെ ദുഷ്പ്രവൃത്തി, സെമിറ്റിക് വിരുദ്ധത സൃഷ്ടിച്ച കൊലപാതകപരമായ വിദ്വേഷത്തിന്റെ മറ്റൊരു പ്രകടനമാണെന്നും മാര്‍ട്ടിന്‍ അഭിപ്രായപ്പെട്ടു.
അതേസമയം, സിഡ്‌നിയിലെ ബോണ്ടി ബീച്ചില്‍ ഒരു ജൂത സമൂഹത്തിനെതിരെ നടന്ന ആക്രമണം വളരെയധികം ഞെട്ടിക്കുന്നതാണെന്ന് പ്രസിഡന്റ് കാതറിന്‍ കോണോളി അഭിപ്രായപ്പെട്ടു.ഓസ്‌ട്രേലിയയിലെ ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്ക് അയര്‍ലന്‍ഡ് ജനതയുടെ പേരില്‍ അനുശോചനം അറിയിക്കുന്നതായും പ്രസിഡന്റ് വ്യക്തമാക്കി.
ഹനുക്കയുടെ ആദ്യ ദിവസത്തെ ആക്രമണം ജൂത ഓസ്‌ട്രേലിയക്കാരെ ലക്ഷ്യം വച്ചുള്ളത് മാത്രമാണെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് പറഞ്ഞു.രാജ്യത്തിന്റെ ഇരുണ്ട നിമിഷമാണിത്. ഈ ഘട്ടത്തിലും അതിക്രമവുമായി ബന്ധപ്പെട്ടവരെ കണ്ടെത്താന്‍ പോലീസും സുരക്ഷാ ഏജന്‍സികളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഓസ്‌ട്രേലിയന്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഇസ്രയേല്‍
അതിനിടെ സംഭവത്തില്‍ ഓസ്‌ട്രേലിയന്‍ ഭരണകൂടത്തെ വിമര്‍ശിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തുവന്നു.സര്‍ക്കാര്‍ നയങ്ങള്‍ സെമിറ്റിക് വിരുദ്ധ തീയില്‍ എണ്ണ ഒഴിക്കുന്നതാണെന്ന് കുറച്ച് മാസങ്ങള്‍ക്ക് മുമ്പ്, താന്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജൂത വിദ്വേഷത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് ഈ നിലപാട്. സെമിറ്റിക് വിരുദ്ധത ഒരു അര്‍ബുദമാണ്. നേതാക്കള്‍ നിശബ്ദത പാലിക്കുമ്പോള്‍ അത് പടരുന്നു. ഈ ബലഹീനതയെ പ്രവൃത്തിയിലൂടെ മാറ്റിക്കാണിക്കണമെന്നും ബെഞ്ചമിന്‍ നെതന്യാഹു ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us