Advertisment

ഓസ്‌ട്രേലിയയില്‍ കടലില്‍ വീണ് രണ്ട് മലയാളി യുവതികള്‍ക്ക് ദാരുണാന്ത്യം

ഇവരുടെ ഒപ്പമുണ്ടായിരുന്ന നരെഷയുടെ സഹോദരി പരിക്കുകളോടെ രക്ഷപ്പെട്ടു. കടല്‍ തീരത്തെ പാറക്കെട്ടില്‍ ഫോട്ടോ എടുക്കുന്നതിനിടെ കടലിലേക്ക് വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്

author-image
ന്യൂസ് ബ്യൂറോ, ഓസ്ട്രേലിയ
Updated On
New Update
marva naresha

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ രണ്ട് മലയാളി യുവതികള്‍ കടലില്‍ വീണ് മരിച്ചു. കണ്ണൂർ നടാൽ സ്വദേശിനിയും ഡോ. സിറാജ് ഹമീദിന്റെ ഭാര്യയു​മായ മർവ ഹാഷിം (33) , കോഴിക്കോട് കൊളത്തറ സ്വദേശിനിയും ടി.കെ. ഹാരിസിന്റ ഭാര്യയുമായ നരെഷ ഹാരിസ് (38) എന്നിവരാണ് മരിച്ചത്.

Advertisment

ഇവരുടെ ഒപ്പമുണ്ടായിരുന്ന നരെഷയുടെ സഹോദരി പരിക്കുകളോടെ രക്ഷപ്പെട്ടു. കടല്‍ തീരത്തെ പാറക്കെട്ടില്‍ ഫോട്ടോ എടുക്കുന്നതിനിടെ കടലിലേക്ക് വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്.

കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ ഫിറോസ ഹാഷിമിന്റെയും-കെ.എം.സി.സി നേതാവായിരുന്ന പരേതനായ സി. ഹാഷിമിന്റെയും മകളാണ് മർവ. മക്കള്‍: ഹംദാന്‍, സല്‍മാന്‍, വഫ. എ.എസ്. റഹ്മാനും ലൈലയുമാണ് നരെഷയുടെ മാതാപിതാക്കൾ. മക്കൾ: സായാൻ അയ്മിൻ, മുസ്ക്കാൻ ഹാരിസ്, ഇസ്ഹാൻ ഹാരിസ്.

Advertisment