Advertisment

അന്റാര്‍ട്ടിക്കയ്ക്ക് ഇനി അധികം ആയുസില്ല

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
hbvjhnk
സിഡ്നി: കാലാവസ്ഥാ വ്യതിയാനം ഇതേ രീതിയില്‍ തുടരുകയാണെങ്കില്‍ അധികം വൈകാതെ അന്‍റാര്‍ട്ടിക്ക അപ്രത്യക്ഷമാകുമെന്ന മുന്നറിയിപ്പുമായി ഗവേഷകര്‍. ഓസ്ട്രേലിയയില്‍ നടന്ന ഓസ്ട്രേലിയന്‍ അന്‍റാര്‍ട്ടിക് റിസര്‍ച്ച് കോണ്‍ഫറന്‍സിലാണ് ഇക്കാര്യം ചര്‍ച്ചയായത്.

ആഗോളതലത്തില്‍ കടല്‍ കയറുന്നത് ഗൗരവകരമാണെന്ന് ഗവേഷകര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം മാത്രം 0.3 ഇഞ്ചോളമാണ് കടല്‍ കയറിയതെന്ന് 500 ധ്രുവ ഗവേഷകര്‍ ചേര്‍ന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിരിക്കുന്നു. കഴിഞ്ഞ 30 വര്‍ഷത്തിനിടെ 10.5 സെന്‍റീമീറ്ററോളമാണ് കടല്‍ കയറിയിരിക്കുന്നത്. ഇതിന്‍റെ പ്രധാന കാരണം അന്‍റാര്‍ട്ടിക്കയില്‍ അതിവേഗതയില്‍ മഞ്ഞുരുകുന്നതാണെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു.

കിഴക്കന്‍ അന്‍റാര്‍ട്ടിക്കയിലെ മഞ്ഞുപാളികളാണ് അപകടകരമായ തരത്തില്‍ അലിയുന്നത്. അവ പൂര്‍ണമായും അലിഞ്ഞാല്‍ 50 മീറ്ററോളം ഉയരത്തില്‍ കടല്‍ കയറുമെന്നാണ് നിഗമനം. ആഗോളതലത്തില്‍ തീരമേഖലയില്‍ ജീവിക്കുന്നവരെ ഈ പ്രശ്നം ബാധിക്കും.

അടുത്തിടെയുണ്ടായ പഠനങ്ങളിലാണ് അന്‍റാര്‍ട്ടിക്കയുടെ അപകടകരമായ അവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്. ശക്തമായ ഉഷ്ണതരംഗങ്ങള്‍ മൂലം താപ നില 40 ഡിഗ്രീ സെല്‍ഷ്യസ് വരെ ഉയരുന്നതിനാല്‍ കടലിലെ മഞ്ഞുപാളികള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഇതു വളരെ ദ്രുതഗതിയിലും അപ്രതീക്ഷിതമായ രീതിയിലുമാണ് നടക്കുന്നതെന്നും പഠനത്തില്‍ പറയുന്നു.

നിലവില്‍ ഓരോ വര്‍ഷവും 150 ബില്യണ്‍ ഐസാണ് ഇവിടെ ഉരുകി ഇല്ലാതാകുന്നത്. കഴിഞ്ഞ 30 വര്‍ഷങ്ങള്‍ക്കിടെ ഐസ് ഉരുകുന്നതിന്‍റെ തോത് ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ട്. അന്‍റാര്‍ട്ടികയുടെ ഭാവിയെന്നാല്‍ ഭൂമിയുടെ ഭാവി തന്നെയാണ്. കാലാവസ്ഥാ വ്യതിയാനത്തിന് പരിഹാരം കാണാത്ത പക്ഷം ലോകം മുഴുവന്‍ അതിന്‍റെ പരിണിത ഫലങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നാണ ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
Advertisment