Advertisment

വിയന്ന മലയാളി അസോസിയേഷന്റെ 'തിരുവോണം 2023' പ്രൗഢ ഗംഭീരമായി അരങ്ങേറി

New Update
vma-4

വിയന്ന: വിയന്ന മലയാളി അസോസിയേഷന്റെ 'തിരുവോണം 2023' പ്രൗഢ ഗംഭീരമായി അരങ്ങേറി !! 2023 ഓഗസ്റ്റ് 26 ശനിയാഴ്ച്ച, ഓസ്ട്രിയയിലെ ലിസില്‍ ഓഡിറ്റോറിയത്തിലെ തിങ്ങി നിറഞ്ഞ സദസ്സിൽ, വൈകീട്ട് 5:30 മുതൽ ആരംഭിച്ച കലാ വിരുന്നിൽ 200 -ല്‍ അധികം കലാപ്രതിഭകളാണ് തിളക്കമേറിയ പ്രകടനം കാഴ്ച വച്ചത്. 

Advertisment

vma-2

വിഎംഎ പ്രസിഡന്റ് എബ്രഹാം മുണ്ടിയാനിക്കൽ സ്വാഗതം ആശംസിക്കുകയും, ആർട്സ് ക്ലബ് സെക്രട്ടറി ജോബി മുരിക്കനാനിക്കൽ, ആർട്സ് കോഓർഡിനേറ്റർസ് ആൻ പള്ളിപ്പാട്ട്, ഒന്നോ താണിക്കൽ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകുകയും ചെയ്തു. 

vma

ഓസ്ട്രിയയിലെ ഇന്ത്യൻ എംബസിയെ പ്രതിനിധീകരിച്ചു കൗൺസിലർ ദേവി ഗോപിനാഥ്, ജില്ലാ പ്രതിനിധിയായ 50 ലീഡർ മിസ്റ്റർ ഹെറാൾഡ് ഗുർ എന്നിവർ ആശംസകൾ നേർന്നു പ്രസംഗിക്കുകയുണ്ടായി. 

vma-6

ഇന്ത്യയിൽ നിന്നും എത്തിയ വിശിഷ്ട അതിഥി ഡോ. ശശി തരൂര്‍ എംപി സംഘടനയുടെ ഗോൾഡൻ ജൂബിലി ലോഗോ പ്രകാശന കർമം നിർവഹിക്കുകയും ജൂബിലി ആശംസകൾ അർപ്പിച്ചു കൊണ്ട് പ്രവാസി മലയാളികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്തു. 

vma-7

കലാമൂല്യവും, നാടോടി തനിമയും ഉൾക്കൊള്ളുന്ന സംഗീതവും, നൃത്ത നൃത്യങ്ങളും, പുതുമയാർന്ന രംഗാവിഷ്കാരവും, പ്രേക്ഷക പ്രീതി നേടിയ 'നിഴലും നിലാവും' എന്ന സ്കിറ്റും ഈ കലാ സന്ധ്യ യെ മനോഹര മാക്കി. 

vma-5

ജനറൽ സെക്രട്ടറി സോണി ജോസഫ് ചെന്നുംകരയാണ് ഓണാഘോഷ വിജയത്തിന്റെ ശില്പികൾക്കു കൃതജ്ഞത നേർന്നത്. 

വിയന്ന മലയാളി അസോസിയേഷന്റെ സുവർണ ജൂബിലി വർഷ പ്രവർത്തനങ്ങൾക്കും, ആഘോഷങ്ങൾക്കും എല്ലാവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നതായി പിആര്‍ഒ ലിൻഡോ പാലക്കുടിയിൽ അറിയിച്ചു.

Advertisment