മനാമ/ വയനാട്: ഐ.വൈ.സി.സി ബഹ്റൈന്‍, ട്യൂബ്ലി - സല്‍മാബാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലാല്‍സണ്‍ മെമ്മോറിയല്‍ വിദ്യാനിധി സ്‌കോളര്‍ഷിപ്പിന്റെ നാലാം ഘട്ട വിതരണം കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് ടി സിദ്ധീഖ്, ഡി.സി.സി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍ എന്നിവര്‍ വിതരണം ചെയ്തു. അഭിനശ്രീ, ജംഷീന എന്നീ വിദ്യാര്‍ത്ഥിനികള്‍ക്കാണ് പഠന മികവിന്റ അടിസ്ഥാനത്തില്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ചത്.
കെ.എസ്.യു ജില്ല പ്രസിഡന്റ് അഡ്വ : ഗോകുല്‍ദാസ്, മാധ്യമ പ്രവര്‍ത്തകന്‍ സുര്‍ജിത്ത് അയ്യപ്പത്ത്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജസ്വിന്‍ പടിഞ്ഞാറത്തറ, കോണ്‍ഗ്രസ് നേതാവ് സാലി റാട്ടക്കൊല്ലി, ഐ.വൈസി.സി ബഹ്റൈന്‍ പ്രതിനിധികളായ ജോണ്‍സന്‍ ഫോര്‍ട്ട് കൊച്ചി, മൂസ കോട്ടക്കല്‍, ഡോക്ടര്‍ ആന്‍സി ഷിബിന്‍ അടക്കമുള്ളര്‍ പങ്കെടുത്തു.
2021 മുതല്‍ നാല് വര്‍ഷങ്ങളിലായി തൃശൂര്‍, കാസറഗോഡ്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ നല്‍കിയ വിദ്യാനിധി സ്‌കോളര്‍ഷിപ്പ് അടുത്ത വര്‍ഷങ്ങളിലും തുടര്‍ന്ന് പോകുമെന്ന് ഐ.വൈ.സി.സി ബഹ്റൈന്‍, ട്യൂബ്ലി - സല്‍മാബാദ് ഏരിയ പ്രസിഡന്റ് നവീന്‍ ചന്ദ്രന്‍, സെക്രട്ടറി ഷാഫി വയനാട്, ട്രെഷറര്‍ ഫൈസല്‍ പട്ടാമ്പി എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.