ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹറിൻ ഓണാഘോഷം സംഘടിപ്പിച്ചു.

വൈവിധ്യമാർന്ന ഓണാഘോഷ പരിപാടികളും അംഗങ്ങളുടെ പങ്കാളിത്തവും പരമ്പരാഗത ഓണക്കളികളും മലയാളി മങ്ക കേരള ശ്രീമാൻ , കുട്ടി മങ്ക കുട്ടി ശ്രീമാൻ എന്നീ മത്സരങ്ങളും ഒപ്പം ഓണസദ്യയും പരിപാടിയുടെ മാറ്റുകൂട്ടി

New Update
onam

മനാമ: ബഹ്റൈനിലെ ആലപ്പുഴക്കാരുടെ കൂട്ടായ്മയായ ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ ഓണോത്സവം 2025 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. 

Advertisment

മാഹൂസിലെ ലോറൻസ് എഡ്യൂക്കേഷൻ സെൻ്ററിൽ വച്ച് സംഘടിപ്പിച്ച ഓണാഘോഷത്തിൽ അസോസിയേഷൻ അംഗങ്ങൾ പങ്കെടുത്തു. വൈവിധ്യമാർന്ന ഓണാഘോഷ പരിപാടികളും അംഗങ്ങളുടെ പങ്കാളിത്തവും പരമ്പരാഗത ഓണക്കളികളും മലയാളി മങ്ക കേരള ശ്രീമാൻ , കുട്ടി മങ്ക കുട്ടി ശ്രീമാൻ എന്നീ മത്സരങ്ങളും ഒപ്പം ഓണസദ്യയും പരിപാടിയുടെ മാറ്റുകൂട്ടി. 

onam1

അസോസിയേഷൻ പ്രസിഡൻറ് ശ്രീ ലിജോ കൈനടി അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനം അസോസിയേഷൻ രക്ഷാധികാരി ശ്രീ ജോർജ് അമ്പലപ്പുഴ ഉദ്ഘാടനം ചെയ്തു. 

അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീ അനൂപ് പള്ളിപ്പാട് സ്വാഗതവും വൈസ് പ്രസിഡണ്ട് ശ്രീ ഹാരിസ് ചെങ്ങന്നൂർ ആശംസകൾ നേർന്നു സംസാരിച്ചു. 

onam2

അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗങ്ങളായ അജിത് എടത്വ, ശ്രീകുമാർ കറ്റാനം, അനീഷ് ആലപ്പുഴ, സജി പറവൂർ, സാം കാവാലം, അരുൺ മുട്ടം, പൗലോസ് കാവാലം, രാജേശ്വരൻ കായംകുളം, രാജേഷ് മാവേലിക്കര, അമൽ ജെയിംസ്, ജൂബിൻ ചെങ്ങന്നൂർ, സുജേഷ് എണ്ണയ്ക്കാട്, അജ്മൽ കായംകുളം, വനിതാ കോഡിനേറ്റർസ്  ശ്യാമ ജീവൻ, ആശാ മുരളി, ആതിര പ്രശാന്ത്, അശ്വിനി അരുൺ, ശാന്തി ശ്രീകുമാർ, രാജേശ്വരി ശ്രീജിത്ത്, ചിഞ്ചു സച്ചിൻ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.

Advertisment