സെവൻ ആർട്സ് കൾച്ചറൽ ഫോറം ഓണാഘോഷം വിവിധ കല പരിപാടികളോടെ സംഘടിപ്പിച്ചു

സെവൻ ആർട്സ് കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ ഓണത്തോടനുബന്ധിച്ച് ബഹറനിലെ വിവിധ സംഘടനകൾ മത്സരങ്ങൾ സംഘടിപ്പിച്ചു

New Update
0

മനാമ : ബഹ്‌റൈനിൽ കലാസാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ  സെവൻ ആർട്സ് കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ബഹറിൻ മീഡിയ സിറ്റിയിൽ വച്ച്  നടത്തിയ "പൂവിളി 2025" ഓണ പ്രോഗ്രാം ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായി.

Advertisment

 ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ പരിപാടി ഉദ്ഘാടനം  ചെയ്തു.  പ്രസിഡണ്ട് ജേക്കബ് തേക്കുതോട്  ചടങ്ങിൽ അധ്യക്ഷത വഹിച്ചു.  ആക്ടിംഗ് സെക്രട്ടറി ജയേഷ് താന്നിക്കൽ സ്വാഗതം ആശംസിച്ചു.  

7

വിവിധ കലാപരിപാടികളോടും 500ല്‍ പരം ആളുകൾ പങ്കെടുത്ത ഓണസദ്യയും പരിപാടിയുടെ മാറ്റുകൂട്ടി. 

ഇന്ത്യൻ സ്കൂൾ കമ്മിറ്റിയംഗം ബിജു ജോർജ്, ബിഎംസി  ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് സംഘടനയുടെ ചെയർമാൻ മനോജ് മയ്യന്നൂർ, മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ എബ്രഹാം ജോൺ, രക്ഷാധികാരികളായ മോനി ടിക്കണ്ടത്തിൽ, എം സി പവിത്രൻ, ട്രഷറർ തോമസ് ഫിലിപ്പ്,വൈസ് പ്രസിഡണ്ട് ബിബിൻ ഫിലിപ്പ് മാടത്തേത്, എന്റർടൈമെന്റ്  സെക്രട്ടറി മിനി റോയ്, ലേഡീസ് വിങ് പ്രസിഡന്റ്  അഞ്ചു സന്തോഷ്, ലേഡീസ് വിംഗ് കോഡിനേറ്റർ മുബീന മൻഷീർ, എന്റർടൈമെന്റ് ജോയിൻ സെക്രട്ടറി അഞ്ജന വിനീഷ്, സെക്രട്ടറി ലിബി ജയ്സൺ, സംഘടനയുടെ ഭാരവാഹികളായ സലിം എം വി, ബോബി പുളിമൂട്ടിൽ, സുനീഷ് കുമാർ, ജയ്സൺ വർഗീസ്, സാമൂഹിക പ്രവർത്തകരായ ബഷീർ അമ്പലായി സുബൈർ കണ്ണൂർ, ഈ വി രാജീവൻ, മുരളീധരൻ പള്ളിയത്ത്,എബി തോമസ്, മനു മാത്യു, അലക്സ് മഠത്തിൽ, വിനോദ് ദാനിയേൽ, അൻവർ കണ്ണൂർ, പ്രകാശ് വടകര, കാസിം പടത്തകയിൽ, നജീബ് കടലായി, സോവിച്ചൻ ചേനാട്ടുശ്ശേരി, അനസ് റഹീം, ഗഫൂർ കൈപ്പമംഗലം, സനീഷ് കെ പി, ബിനു രാജ് രാജൻ, മനോജ് വടകര, മൻഷിർ  വിഷ്ണു കലഞ്ഞൂർ, ജ്യോതിഷ് പണിക്കർ അൻവർ നിലമ്പൂർ, ഷറഫുദ്ദീൻ, റോയി മാത്യു, അൻവർ ശൂരനാട്, ഗോപാലൻ വി സി, വിനോദ് ആറ്റിങ്ങൽ, സ്റ്റാൻലി, റംഷാദ് അയിലക്കോട് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു . 

7-1

ചടങ്ങിന് പ്രോഗ്രാം കമ്മിറ്റി കൺവീനർ മണിക്കുട്ടൻ നന്ദിയും അർപ്പിച്ചു. ചടങ്ങിനോട് അനുബന്ധിച്ച് സെവൻ ആർട്സ് കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ ഓണത്തോടനുബന്ധിച്ച് ബഹറനിലെ വിവിധ സംഘടനകൾ മത്സരങ്ങൾ സംഘടിപ്പിച്ചു.  

മുഹ്‌റാക്കു മലയാളി സമാജത്തിൽ നിന്ന് ഫസ്റ്റ് പ്രൈസ്, ഇന്ത്യൻ ക്ലബ്ബിൽ നിന്നും ബഹറിൻ മീഡിയ സിറ്റിയിൽ നിന്നും സെക്കൻഡ് പ്രൈസ് എന്നിവ കരസ്ഥമാക്കിയ തിരുവാതിര ടീമിനെയും ഓണപ്പാട്ട് മത്സരത്തിൽ ബഹറിൻ കേരള സമാജത്തിൽ നിന്ന് തേർഡ് പ്രൈസ് കരസ്ഥമാക്കിയ ഓണപ്പാട്ട് ടീമിനെയും ചടങ്ങിൽ  അനുമോദിച്ചു. 

7-2

വിവിധ കല പരിപാടികൾക്ക് രാജേഷ് പെരുങ്കുഴി, ദീപ്തി റീജോയ്, വിശ്വ സുകേഷ് ജോണി എം ജോസ്, ജിനു വർഗീസ് ലിജു പാപ്പച്ചൻ, റോബിൻ രാജ്, ശ്യാം കൃഷ്ൺ, ലാലു മണിമലയിൽ , ഷൈജു ഓലഞ്ചേരി,ജോർജ്ജ് യോഹന്നാൻ, സുഗേഷ് കുമാർ  തുടങ്ങിയവർ നേതൃത്വം നൽകി.

Advertisment