ബഹ്റൈനി വനിതാ ദിനം ആഘോഷിച്ചു

ബഹ്റൈനി വനിതാ ദിനാഘോഷത്തില്‍ ലൈറ്റ്‌സ് ഓഫ് കൈന്‍ഡ്‌നസും വുമണ്‍ എക്രോസും ചേര്‍ന്ന് കുട്ടികള്‍ക്കായുള്ള ഹിദ്ദ് റീഹാബിലിറ്റേഷന്‍ സെന്റര്‍ മേധാവി മാമാ ബസ്മയെ സന്ദര്‍ശിച്ചു. 

author-image
ബഷീര്‍ അമ്പലായി
Updated On
New Update
WENS DAYA 2

സൗദി അറേബ്യ: ബഹ്റൈനി വനിതാ ദിനാഘോഷത്തില്‍ ലൈറ്റ്‌സ് ഓഫ് കൈന്‍ഡ്‌നസും വുമണ്‍ എക്രോസും ചേര്‍ന്ന് കുട്ടികള്‍ക്കായുള്ള ഹിദ്ദ് റീഹാബിലിറ്റേഷന്‍ സെന്റര്‍ മേധാവി മാമാ ബസ്മയെ സന്ദര്‍ശിച്ചു. 

Advertisment

 അചഞ്ചലമായ സ്‌നേഹത്തോടെയും അര്‍പ്പണബോധത്തോടെയും പ്രത്യേക ആവശ്യങ്ങള്‍ വേണ്ട കുട്ടികളെ സേവിക്കുന്ന മാമാ ബസ്മ ചെയ്യുന്ന എല്ലാ കാര്യങ്ങളിലുമുള്ള ലാളിത്യവും കൃപയും  തീര്‍ച്ചയായും പ്രശംസനീയമാണ്. 

WOMENS DAY 1ബഹ്റൈനിലെയും സൗദി അറേബ്യയിലെയും ടിവി അവാര്‍ഡ് 'KAFU' എന്ന അഭിമാനകരമായ നേട്ടം കൈവരിച്ച മാമാ ബസ്മ ബഹ്റൈനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള നിരവധി അംഗീകാരങ്ങളും നേടിയിട്ടുണ്ട്. 

ഫസലുര്‍ റഹ്‌മാന്‍, അദ്നാന്‍, ഹാജര്‍, ആയിഷ നിഹാര, സയ്യിദ് ഹനീഫ് എന്നിവരടങ്ങുന്ന ലൈറ്റ്‌സ് ഓഫ് കൈന്‍ഡ്‌നസ്സ് ടീമും, സുമിത്ര, ജസ്മ വികാസ്, ദൃശ്യ ജ്യോതിഷ്, റീഷ്മ വിനോദ്, പ്രവീണ്‍ നായര്‍ എന്നിവരുള്‍പ്പെട്ട വുമണ്‍ എക്രോസ് ടീമും സന്ദര്‍ശനത്തില്‍ പങ്കെടുത്തു.

Advertisment